സൗഹൃദവും സ്‌നേഹവും നടിച്ച് ഒന്നിച്ചുനില്‍ക്കുന്നവര്‍, ഒരവസരം വരുമ്പോള്‍ നന്ദികേട് കാണിക്കും, നടി മഞ്ജു സുഭാഷ് പറയുന്നു

Updated: Wednesday, November 25, 2020, 14:43 [IST]

ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതമാണ് മഞ്ജു സുഭാഷിനെ. സ്വന്തം സുജാതയെന്ന പരമ്പരയിലൂടെയാണ് മഞ്ജു ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടെ നിന്നവര്‍ നന്ദികേട് കാണിക്കുകയും ചതിക്കുകയും ചെയ്യുന്ന അനുഭവം പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. നമ്മളുടെ സഹായത്തോടെ ജീവിതത്തില്‍ വിജയം നേടിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം പ്രയത്‌നം എന്ന് പറയുന്നവരെക്കുറിച്ചു തുറന്നു പറയുകയാണ് താരം

നമ്മള്‍ ചിലരുടെയെല്ലാം ജീവിത വിജയങ്ങള്‍ക്ക്, തൊഴില്‍ മേഖലയിലെ വളര്‍ച്ചക്ക് ... ഭാഗമായിട്ടുണ്ടാവും, അവര്‍ക്ക് വഴിക്കാട്ടിയും സഹായിയും ആയിട്ടുണ്ടാവും അല്ലെ? അതില്‍ എത്ര പേര്‍ നമ്മോട് നന്ദി പറഞ്ഞിട്ടുണ്ടാവും. 100ല്‍ ഒരാള്‍ മാത്രം അല്ലെ ?' 

മറ്റുള്ളവര്‍ നമ്മെ ഉയരങ്ങളിലേക്ക് കയറാനുള്ള ചവിട്ടുപടിയായി മാത്രം കണ്ട് സൗഹൃദവും സ്‌നേഹവും നടിച്ച് നാം കാണിച്ചു കൊടുത്ത വഴിയിലൂടെ മുന്നേറി വിജയത്തിലെത്തും. ഒടുക്കം ഒന്ന് തിരിഞ്ഞു പോലും നോക്കില്ല. ചിലപ്പോള്‍ അവഹേളിക്കും. എന്നിട്ട് യാതൊരു ഉളുപ്പും ഇല്ലാതെ അവര്‍ വലിയ സംഭവം ആണെന്നും സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം നേടിയ വിജയങ്ങള്‍ ആണെന്നും മറ്റുള്ളവരോട് വീമ്ബു പറഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരോട് തോന്നുന്ന വികാരമെന്ത്? 

പുച്ഛം സങ്കടം, ദേഷ്യം, വെറുപ്പ്?പലര്‍ക്കും ഞാനീ പറഞ്ഞ വികാരങ്ങള്‍ ആയിരിക്കും തോന്നുക അല്ലെ പക്ഷെ ഞാന്‍ പറയട്ടെ ഈ വികാരങ്ങളൊക്കെ സ്വയം നശിപ്പിക്കാനെ ഉപകരിക്കു.അതു കൊണ്ട് നമുക്ക് അത്തരക്കാര്‍ക്ക് ആശംസ അര്‍പ്പിക്കാം. എന്നിട്ട് മനസിനോട് പറയുക- ഞാന്‍ കാരണം ഒരാള്‍ക്ക് കൂടി വിജയവും ഭാഗ്യവും ഉണ്ടായല്ലൊ.

ദൈവമെ അത് നിനക്കും എനിക്കും അവര്‍ക്കും അറിയാം. അറിയില്ല എന്ന അവരുടെ അഭിനയത്തെ, നന്ദികേടിനെ, വിവരമില്ലായ്മയെ അങ്ങ് മറന്നേക്കുക. ആ മറവി നിങ്ങള്‍ക്ക് വീണ്ടും നന്‍മ ചെയ്യാനും ഈ ലോകത്തെ നോക്കി മനോഹരമായി പുഞ്ചിരിക്കാനും, ദൈവത്തിന്റെ കയ്യൊപ്പ് ലഭിക്കാനും കാരണമായേക്കും. എന്റെ അനുഭവങ്ങളെ എനിക്ക് പാഠമാക്കാനാവൂ' മഞ്ജു പറയുന്നു.