ഒറ്റയ്ക്ക് ജിവിച്ചു, പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, നടി മീരനന്ദന്‍ തുറന്നുപറയുന്നു

Updated: Saturday, November 28, 2020, 12:42 [IST]

അവതാരകയിലൂടെ അഭിനയത്തിലേക്ക് കടന്ന താരമാണ് മീര നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുന്ന മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരികയാണ്. ഏറെ വര്‍ഷം മീര പരിപാടികളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീടാണ് ദുബായിലേക്ക് മാറി എന്നുള്ള വിവരം ലഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ മീരയ്ക്ക് പ്രണയവും പ്രണയതകര്‍ച്ചയും ഉണ്ടായിരുന്നു.

എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് മീര പറയുന്നു. ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

 

കോളേജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി, ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണെന്നും മീര പറയുന്നു. ഒറ്റയ്ക്ക് ജിവിച്ചു, പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. 

Advertisement

പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മീര കുറിച്ചു. 

Advertisement