ക്ഷുഭിതയായി നടി പ്രിയാമണി, നിങ്ങള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം തരൂ, ബ്രിട്ടാസിനെ ഉത്തരം മുട്ടിച്ചു
Updated: Thursday, November 12, 2020, 10:52 [IST]

തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി സിനിമാ അഭിനയത്തില്‍ നിന്നും മാറിനിന്നെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ നിറസാന്നിധ്യമാണ്. റിയാലിറ്റി ഷോകളില്‍ ജഡ്ജിങ് സീറ്റിലാണ് ഇപ്പോള്‍ പ്രിയാമണിയെ കാണാറുള്ളത്. വിവാഹശേഷമുള്ള പ്രിയാമണിയുടെ ജീവിതം വളരെ രഹസ്യമാണോ എന്ന് തോന്നിപ്പോകാം. ഇതിനിടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ ജെബി ജംങ്ഷനില്‍ കഴിഞ്ഞദിവസം പ്രിയാമണി എത്തുന്നത്.
എല്ലാ സെലിബ്രിറ്റികളെയും ഉത്തരം മുട്ടിക്കാറുള്ള ജോണ്‍ ബ്രിട്ടാസ് ഇത്തവണ പ്രിയാമണിയുടെ ചോദ്യത്തിനുമുന്നില്‍ പകച്ചു നിന്നു. ജെബി ജംങ്ഷന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്തുകൊണ്ട് ടിനിയുടെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും ഒപ്പം അഭിനയിക്കാന്‍ പ്രിയ വിസമ്മതിച്ചു എന്ന ടിനി ടോമിന്റെ ചോദ്യത്തിനോട് പ്രതികരിക്കുന്നതാണ് വീഡിയോ.
ഒരു സൂപ്പര്‍ താര പദവിയില്‍ എത്തിയ ആളല്ല ടിനി ടോം. ആ സാഹചര്യത്തില്‍ പടം ചെയ്യണമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി സംവിധായകനെ അറിയിക്കുകയായിരുന്നു എന്നാണ് പ്രിയ മറുപടി നല്‍കിയത്. മാത്രമല്ല, ഒരു ചിത്രം പൊട്ടിപോയാല്‍ എപ്പോഴും നായികയ്ക്ക് ആകും കുറ്റം. അത് ഒരിക്കലും നായകന്മാരുടെ തലയില്‍ വരാറില്ല എന്നും പ്രിയ പറയുന്നു.
ഇതിനുപിന്നാലെ ജോണ്‍ ബ്രിട്ടാസിന്റെ മാസ് ചോദ്യമെത്തി. അപ്പോള്‍ മമ്മൂട്ടിയുടെ പടം പൊട്ടി ലാലേട്ടന്റെ പടം പൊട്ടി എന്നല്ലേ നമ്മള് കേള്‍ക്കാറുള്ളത് എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. നല്ല കിടിലന്‍ മറുപടിയാണ് പ്രിയ നല്‍കിയത്. അത് എങ്ങനെ ശരിയാകും ഒരു പടം പൊട്ടിയാല്‍ ലാല്‍ സാറിനും മമ്മൂട്ടി സാറിനെയും വച്ച് പടം ചെയ്യാന്‍ വേറെ പത്തു പേര് വരും. എന്നാല്‍ നായികയുടെ പിറകെ ആരെങ്കിലും വരുമോ എന്നാണ് ക്ഷോഭത്തോടെ പ്രിയ ചോദിക്കുന്നത്.