നമ്മളിലെ ആ സ്റ്റൈലന്‍ പെണ്ണിനെ മറന്നോ? നല്ലൊരു വേഷം ലഭിച്ചാല്‍ മലയാളത്തില്‍ തിരിച്ചെത്തുമോ? രേണുക പറയുന്നു

Updated: Friday, November 20, 2020, 11:15 [IST]

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മോഡേണ്‍ സുന്ദരിയായി മാറിയ താരമാണ് നടി രേണുക മേനോന്‍. മോഡലിങ്ങിലൂടെയാണ് രേണുക സിനിമയിലെത്തുന്നത്. മലയാളത്തിലും തമിഴിലും കുറേയേറെ നല്ല വേഷങ്ങള്‍ ചെയ്തു. വിവാഹശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് രേണുക.

സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് രേണുക പറയുന്നു. നല്ലൊരു വേഷം ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് രേണുക പറഞ്ഞതിങ്ങനെ. നായികയെ കിട്ടാത്ത അവസ്ഥ ഇപ്പോള്‍ മലയാളത്തില്‍ ഇല്ല. ഒരുപാട് പേര്‍ സിനിമയ്ക്ക പുറത്ത് അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമയില്‍ വീണ്ടുമൊരു അവസരത്തിനായി പ്രയത്‌നിക്കാന്‍ താല്‍പര്യമില്ലെന്നും രേണുക പറഞ്ഞു.

 

ഇപ്പോള്‍ രേണുക ഡാന്‍സ് സ്‌കൂളുമായി മുന്നോട്ടു പോകുകയാണ്. ഡാന്‍സ്, കുക്കിങ്ങ് ആണ് തന്റെ പാഷനെന്നും രേണുക പറയുന്നു. സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്തു കൊടുക്കാറുണ്ടെന്നും രേണുക പറയുന്നു. യുഎസില്‍ നിന്ന് മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.