അമ്മയുടെ പഴയ ആല്‍ബം ഓര്‍മ്മിപ്പിക്കുന്നു, നടി റിമ കല്ലിങ്കലിന്റെ വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ച

Updated: Monday, November 16, 2020, 20:20 [IST]

പച്ച പട്ടുസാരിയുടുത്ത് പഴയകാല നടിയുടെ രൂപത്തിലും ഭാവത്തിലും നടി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട്. തന്റെ അമ്മയുടെ പഴയകാല ആല്‍ബം ഓര്‍മ്മിപ്പിക്കുന്നു ഈ ഫോട്ടോകളെന്ന് റിമ തന്നെ കുറിക്കുന്നു. എണ്‍പതുകളിലെ ഫാഷനുകളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഫോട്ടോകളിലൂടെ.

മുടി സൈഡിലേക്ക് പിന്നിയിട്ട് ചുവന്ന റോസപ്പൂവെച്ച് പരമ്പരാഗത പാലക്ക മാലയും ജുംക്ക കമ്മലുമിട്ട് ശാലീന സുന്ദരിയായിരിക്കുന്നു റിമ. സ്ലീവ്‌ലസ് ബ്ലൗസാണ് സാരിക്ക് തിരഞ്ഞെടുത്തത്.  

നടി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളില്‍ തന്റെ കഴിവ് തെളിയിച്ച റിമ തന്റെ കരിയറില പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. റിമ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് വൈറസ് എന്ന ചിത്രത്തിലാണ്.