നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമാണോ നോക്കിയിരിക്കുന്നത്, വാടക ഗര്‍ഭപാത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നടി ശില്‍പ ഷെട്ടി

Updated: Tuesday, November 17, 2020, 12:26 [IST]

സിനിമാ ജീവിതം പോലെ ജീവിതവും തുറന്നൊരു പുസ്തകമാണ് നടി ഷില്‍പ ഷെട്ടിക്ക്. കുടുംബ ജീവിതം ഏറെ ആസ്വദിക്കുന്ന താരത്തെ എല്ലാവര്‍ക്കുമറിയാം. കുടുംബത്തോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ എന്നും ശില്‍പ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ശില്‍പയ്‌ക്കെതിരെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശില്‍പ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതായിരുന്നു വിമര്‍ശനത്തിന് കാരണം. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ശില്‍പ തന്നെ രംഗത്തെത്തി.  

ആളുകളുടെ അഭിപ്രായപ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിതിയുണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍ എന്നും ശില്‍പ തുറന്നടിക്കുന്നു. 

എന്റെ സ്വാതന്ത്ര്യം എന്റേത് മാത്രമാണ്. ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ എന്നും ശില്‍പ ഷെട്ടി ചോദിച്ചു. എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂവെന്നും ശില്‍പ ഷെട്ടി പറഞ്ഞു.