മലയാള സിനിമയില്‍ വഞ്ചിക്കപ്പെട്ടു, താന്‍ അഭിനയിച്ചത് എ പടമാണെന്ന് അറിഞ്ഞത് പിന്നീട്, കേരളത്തിലെത്തി സംവിധായകനെ അടിച്ച് നായിക

Updated: Tuesday, November 24, 2020, 16:34 [IST]

പണ്ട് ഗ്ലാമര്‍ വേഷങ്ങളിലെത്തിയിരുന്ന നായികമാരെല്ലാം പല ബുദ്ധിമുട്ടകളിലൂടെ എത്തിയവരാണ്. അതിലൊരാളായിരുന്നു നടി വിജിത്ര. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴില്‍ ഗ്ലാമര്‍ നായികയായി നിരവധി ചിത്രങ്ങളിലെത്തി. 

1992ല്‍ ജയദേവന്‍ സംവിധാനം ചെയ്ത ഏഴാംമിടം എന്ന ചിത്രത്തിലും ടീവി സാബുവിന്റെ സംവിധാനത്തില്‍ രണ്ടായിരത്തില്‍ ഇറങ്ങിയ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലും മാത്രമാണ് വിജിത്ര മലയാളത്തില്‍ അഭിനയിച്ചത്. പക്ഷെ മലയാളത്തില്‍ വലിയ ഓഫറുകള്‍ വിജിത്രയെ തേടി വന്നിട്ടും പിന്നീട് അഭിനയിക്കാന്‍ തയാറായില്ല. ഇതിനു കാരണം മലയാളം ഇന്‍ഡസ്ട്രിയല്‍ നിന്നുണ്ടായ മോശം അനുഭവം ആണെന്നും വിജിത്ര തുറന്നടിക്കുന്നു. 

വിജിത്ര പറഞ്ഞതിങ്ങനെ...

മലയാള സിനിമയില്‍ വഞ്ചിക്കപ്പെട്ട അനുഭവമാണ് എനിക്കുള്ളത്. ഷക്കീല മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു. ഒരു ഗ്ലാമര്‍ നായികയായി മലയാള സിനിമയിലേക്ക് എന്നെ ക്ഷണിച്ചു. എന്നാല്‍ ഷക്കീലയ്ക്ക് താര മൂല്യം അധികമുള്ള സമയമായതിനാല്‍ ഞാന്‍ അഭിനയിച്ചാല്‍ ശ്രദ്ധിക്കപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു.ഇക്കാര്യം സംവിധായകനോട് സംസാരിക്കുകയും ചെയ്തു.എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ച ആളാണ് താനെന്നായിരുന്നു അയാളുടെ അവകാശ വാദം.

മാന്യമായി മാത്രമേ സിനിമ സംവിധാനം ചെയുകയുള്ളു എന്ന് സംവിധായകന്‍ ഉറപ്പും കൊടുത്തു. അങ്ങനെ പരീക്ഷ പോലും പൂര്‍ത്തിയാക്കാതെയാണ് ഞാന്‍ കേരളത്തില്‍ സിനിമ ചെയ്യാന്‍ വന്നത്. ചിത്രീകരണം എല്ലാം പൂര്‍ത്തിയാക്കി ഞാന്‍ തിരിച്ചു പോയതിനു ശേഷം അയാള്‍ വീണ്ടും വിളിച്ചു. ഒരു ബലാത്സംഘവും കുളി സീനും ചിത്രീകരിക്കാന്‍ ഉണ്ടെന്നു പറഞ്ഞു. മോശമായ രീതിയില്‍ ചിത്രീകരിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ മടങ്ങിയത്. എന്നാല്‍ സിനിമയുടെ പോസ്റ്ററില്‍ ബലാത്സംഗ രംഗമാണ് വന്നത്. അത് ഞാന്‍ സഹിച്ചു.

 

എന്നാല്‍ സിനിമ സെന്‍സര്‍ ചെയ്തു വന്നപ്പോള്‍ അത് എ പടവും. എനിക്ക് ദേഷ്യവും സങ്കടവും വന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ അയാളെ നേരില്‍ ചെന്ന് കാണാന്‍ തീരുമാനിച്ചു. കേരളത്തില്‍ എത്തി അയാളെ കണ്ടതും കരണ കുറ്റിക്ക് ഒറ്റയടി വച്ച് കൊടുക്കുകയായിരുന്നു. അയാളെ കുറേ ചീത്തയും വിളിച്ചിട്ടാണ് അവിടെ നിന്ന് ഇറങ്ങി പോയത്. അത് തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു എന്ന് വിജിത്ര പറയുന്നു. ആ മോശം അനുഭവമാണ് മലയാള സിനിമയോട് മുഖം തിരിക്കാന്‍ തന്നെ പേരിപ്പിച്ചതെന്ന് വിജിത്ര തുറന്നടിക്കുന്നു.