സാദാചാരക്കാർക്ക് മറുപടിയായി അഹാനയുടെ ഫോട്ടോഷൂട്ട്: പോസ്റ്റ് വൈറൽ!!!

Updated: Tuesday, September 15, 2020, 15:10 [IST]

വളരെ കുറച്ച് കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിയ താരമാണ് അഹാന. സിനിമകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് അഹാനയെ അറിയാം. തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന താരം ഇടയ്ക്ക് ചില വിവാദങ്ങളിൽ ചെന്ന് എത്തിയിട്ടുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ നടിമാർ വലിപ്പം കുറഞ്ഞ വസ്ത്രങ്ങൾ ഇടുമ്പോൾ ഉണ്ടാവുന്ന കമന്റുകളെ വിമർശിക്കുകയാണ് താരം. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ: 

 

 ചെറിയ വസ്ത്രം ധരിച്ചുകൊണ്ടാണ് ഞാൻ ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്. രണ്ട് കാര്യങ്ങൾ ഒന്നാമതായി ഞാൻ എന്തു ധരിക്കണമെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങൾ സ്വന്തം കാര്യം ചിന്തിക്കൂ. അതിനു സമയമില്ലെങ്കിൽ മാത്രമേ മറ്റുള്ളവരുടെ കാര്യം നോക്കേണ്ടതുള്ളൂ. സാരി, ഷോർട്ട്‌സ്, ബിക്കിനി തുടങ്ങിയ വസ്ത്രങ്ങൾ ഞാൻ ധരിച്ചാൽ അത് എന്റെ സ്വഭാവത്തെ ചോദ്യം ചെയ്യാൻ ഉള്ളതല്ല മറിച്ച് അതെന്റെ വ്യക്തിത്വം തെളിക്കാനുള്ളതാണ്. രണ്ടാമതായി കൈകാലുകൾ, വയർ എന്നിവ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെയുള്ളതാണ്. കാര്യമായ ഒരു വ്യത്യാസവും എനിയ്ക്ക് അതിൽ കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ അല്പ വസ്ത്രം ധരിക്കുമ്പോഴും സ്ത്രീകൾ ധരിക്കുമ്പോഴും കമന്റുകൾ വ്യത്യസ്ഥമാണ്. പുരുഷന്മാർ ശരീരപ്രദർശനം നടത്തിയാൽ അതിനെ മാസ്സ്, ഹോട്ട്, ഫ്രീക്ക് എന്നിങ്ങനെയെല്ലാം പറയും. എന്നാൽ ഒരു സ്ത്രീ ചെയ്താലോ അവൾ സെക്‌സിന് തയ്യാറായോ എന്നാണ് ചോദിക്കുക. അല്ലെങ്കിൽ നാണമില്ലാത്തവൾ എന്നോ അല്ലെങ്കിൽ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നവൾ എന്നും പറയപ്പെടും.

 

ഞാൻ ഒരു സൂപ്പർ ഷോർട്ട് വസ്ത്രത്തിൽ ഒരു ചിത്രം പോസ്റ്റുചെയ്യുന്നത് 1 അർത്ഥമേയുള്ളൂ - എനിക്ക് ആ ചിത്രം ഇഷ്ടമാണ്, മാത്രമല്ല ഇത് എന്റെ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കിടാൻ എനിക്ക് തോന്നി. അതിൽ നിന്ന് നിങ്ങൾ ഉരുത്തിരിഞ്ഞ മറ്റേതൊരു അർത്ഥവും നിങ്ങളുടെ ജീവിതത്തിലെ നിർഭാഗ്യകരമായ സാഹചര്യത്തെയും അതിൽ നിങ്ങൾക്ക് കുറവുള്ള കാര്യങ്ങളെയും പ്രതിഫലിപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ പോകുന്നു താരത്തിന്റഎ കുറിപ്പ്. കഴിഞ്ഞ ദിവസം അനശ്വര രാജൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിന് താരം മറുപടിയും കൊടുത്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna) on