മകളുടെ ഒന്‍പതാം പിറന്നാള്‍ ആഘോഷിച്ച് ലോകസുന്ദരി ഐശ്വര്യയും അഭിഷേക് ബച്ചനും

Updated: Tuesday, November 17, 2020, 16:06 [IST]

കൊറോണ നിയന്ത്രണങ്ങള്‍ തുടരുന്ന സമയത്ത് ഗംഭീരമായി ആഘോഷിക്കേണ്ട പിറന്നാളായിരുന്നു ആരാധ്യയുടേത്. തന്റെ പൊന്നോമനയുടെ പിറന്നാള്‍ വളരെ ലളിതമായി ആഘോഷിച്ചുവെന്ന് ലോക സുന്ദരി ഐശ്വര്യ റായ് കുറിക്കുന്നു. കുടുംബത്തിന്റെ ക്യൂട്ട് ഫോട്ടോ ഷെയര്‍ ചെയ്താണ് മകളുടെ പിറന്നാള്‍ ഐശ്വര്യ അറിയിച്ചത്. 

ഒന്‍പതാം പിറന്നാളാണ് ഇവര്‍ ആഘോഷിച്ചത്. ഇന്നലെ രാത്രിമുതല്‍ തന്റെ പൊന്നോമനയുടെ പിറന്നാള്‍ വിശേഷങ്ങള്‍ ഐശ്വര്യ പങ്കുവയ്ക്കുന്നുണ്ട്. തന്റെ ദേവതയുടെ പിറന്നാളാണെന്നും എന്റെ സ്‌നേഹം അളവറ്റതാണെന്നും ഐശ്വര്യ കുറിക്കുന്നു. 

മകളുമായി അത്രയേറെ അടുപ്പമാണ് ഐശ്വര്യയ്ക്ക്. മകളുടെ ജന്മവും പിന്നീടങ്ങോട്ടുണ്ടായ വളര്‍ച്ചയും ഐശ്വര്യ ഒപ്പം നിന്ന് പരിചരിച്ച് കണ്ടു. തന്റെ അഭിനയ ജീവിതത്തെ പോലും മറന്ന് ആരാധ്യയെ നന്നായി നോക്കി. ഏതു പൊതുപരിപാടികളിലും ഈ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മകളെ കൊണ്ടുപോയി. ഇരുവരുടെയും സ്‌നേഹം ആരാധകര്‍ പല അവസരങ്ങളിലും കണ്ടതാണ്.  

ആരാധ്യയ്ക്ക് നിറയെ സ്‌നേഹവുമായി അമിതാഭ് ബച്ചനും പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ആരാധ്യയുടെ ഒരു വയസ്സുമുതലുള്ള ഫോട്ടോ പങ്കുവെച്ചാണ് അമിതാഭ് പോസ്റ്റിട്ടത്.