താൻ എല്ലാദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാർ.. ആരോഗ്യ രഹസ്യം വെളിപ്പെടുത്തി താരം !!!

Updated: Friday, September 11, 2020, 11:35 [IST]

ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് ആക്ഷൻതാരം അക്ഷയ് കുമാർ. ഡിസ്‌കവറി ചാനലിൽ ബെയർ ഗ്രിൽസും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. ആയുവേദ കാരണങ്ങളാൽ താൻ ഗോമൂത്രം കുടിക്കുന്നത്. ഇൻ ടു ദി വൈൽഡിന്റെ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതി മുൻപുള്ള പ്രമോഷണൽ ലൈവിലാണ് താരം തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയത്.

 

ഇൻ ടു ദി വൈൽഡ് പരിപാടിയിൽ അക്ഷയ്കുമാറും ബെയർ ഗ്രിൽസും ആനപിണ്ടം കൊണ്ടുള്ള ചായ കുടിച്ചിരുന്നു. ഇതിനെ കുറിച്ച് ഹുമ ഖുറേശി ചോദിച്ചപ്പോഴാണ് ആരോഗ്യപരമായ കാരണങ്ങൾക്കായി താൻ ഗോമൂത്രം കുടിച്ച കാര്യം അക്ഷയ് കുമാർ പറഞ്ഞത്. ഇത് തനിക്ക് പ്രയാസമുള്ള കാര്യമല്ലെന്നും താൻ എപ്പോഴും ഇത് കുടിക്കാണുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറിനെ നേരിട്ട് അറിയില്ലെങ്കിലും പെട്ടന്നുള്ള അനുഭവത്തിൽ ഇഗോ ഇല്ലാത്ത രസികനാണ് എന്നാണ് തോന്നിയതെന്നും ബെയർ ഗ്രിൽസ് പറഞ്ഞു.

 

അക്ഷയ്കുമാറിന്റെ ഫിറ്റനസ്സിലും അദ്ദേഹം അത്ഭുതപ്പെട്ടു. ബെയർ ഗ്രിൽസും അക്ഷയ് കുമാറും ഒന്നിച്ചുള്ള ഇൻ ടു ദി വൈൽഡിന്റെ പ്രത്യേക പരിപാടി വരുന്ന സെപ്തംബർ 11ന് എട്ട് മണിയ്ക്ക് ശേഷം ഡിസ്‌കവറി പ്ലസിൽ സംപ്രേക്ഷണം ചെയ്യും. ഡിസ്‌കവറി ചാനലിൽ സെപ്റ്റംബർ 14ന് എട്ട് മണിയ്ക്കും പരിപാടി സംപ്രേക്ഷണം ചെയ്യും. നിരവധി ആക്ഷൻ രംഗങ്ങളിലൂടെ ബോളിവുഡിനെ ത്രസിപ്പിച്ച താരത്തിന്റെ ഈ പരിപാടിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar) on