നിങ്ങളാര് എതിർത്താലും വാരിയംകുന്നന്റെ യഥാർത്ഥ ചരിത്രം പുറത്തു കൊണ്ടുവരും; അലി അക്ബർ

Updated: Monday, November 30, 2020, 18:22 [IST]

 പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും 1921 എന്ന  ചിത്രം പ്രഖ്യാപിച്ചത്, സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയതാണ് പൃഥി- ആഷിഖ് അബുവിന്റെ വാരിയം കുന്നൻ ചിത്രം.

  1921 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയിൽ സമർപ്പിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇത് ആരാധകരെ അറിയിച്ചത്.

https://www.facebook.com/aliakbardirector/posts/10225670310170923

 എന്നാൽ തന്നെ ആരൊക്കെ എതിർത്താലും ഈ ചിത്രം പൂർത്തിയാക്കുമെന്ന് അലി അക്ബർ വ്യക്തമാക്കിയിരുന്നു. മൂകാംബിക ദേവിയുടെ ഭക്തനാണ് ഞാൻ, അമ്മയുടെ മുന്നിൽ തിരക്കഥ സമർപ്പിച്ചാണ് ഞാൻ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവർത്തകർക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാർത്ഥിച്ചിട്ടാണ് പലരും വർക്ക് തുടങ്ങുന്നത്, ചിലർ പറയാറില്ല എനിക്ക് അത് പറയാൻ ഒരു മടിയുമില്ലെന്നും അലി അക്ബർ വ്യക്തമാക്കി.

ഷൂട്ടിങ്ങിന് വീട് കിട്ടില്ലെന്ന് കരുതിയപ്പോൾ നമ്പൂതിരിമനകൾ തരാൻ തയ്യാറായിട്ടു ആളുണ്ട് ഇപ്പോൾ. അതുപോലെ ക്രൗഡ് ആയി വരാൻ രണ്ടായിരത്തോളം ആളുകൾ റെഡി ആണ്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താൻ തന്നെയാണ് ഞാൻ ഇറങ്ങി പുറപ്പെട്ടതെന്ന് ആത്മവിശ്വാസത്തോടെ അലി അക്ബർ പറയുന്നു.