ക്രിസ്തുമസ് അപ്പൂപ്പന് കത്ത് എഴുതി പൃഥ്വിയുടെ അല്ലി, അലംകൃത ഒരു സംഭവം തന്നെ

Updated: Wednesday, December 2, 2020, 11:16 [IST]

ക്രിസ്തുമസ്സും ന്യൂയറും ഇങ്ങടുത്തെത്തി. ഇപ്പോഴേ സാന്റയ്ക്ക് കത്തെഴുതിയിരിക്കുകയാണ് നമ്മുടെ അല്ലി. മലയാളികള്‍ എന്നും അതിശയിപ്പിക്കുകയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത. ഈ ചെറുപ്രായത്തില്‍ ഇങ്ങനെയൊക്കെ എഴുതാനും പറയാനും പറ്റുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. പൃഥ്വിരാജിന്റെയല്ലേ മകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. അതില്‍ അതിശയവുമില്ല.

ക്രിസ്തുമസ് അപ്പൂപ്പന് എഴുതിയ കത്ത് പങ്കുവെച്ചത് അമ്മ സുപ്രിയയാണ്. ഇത്തവണ ക്രിസ്തുമസ് അപ്പൂപ്പന്‍ അലംകൃത കുറുമ്പ് കാട്ടിയതുകൊണ്ട് അവളെ കാണാന്‍ വരില്ല, സമ്മാനവും കൊണ്ടുവരില്ലെന്ന് സുപ്രിയ കുറിക്കുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്തുമസ് അപ്പൂപ്പന് കത്തെഴുതിയത്.

ഇത്തവണ എന്തായാലും എനിക്ക് സമ്മാനങ്ങള്‍ സാന്റാ കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കുറുമ്പ് കാട്ടിയെങ്കിലും എനിക്ക് സാന്റയെ ഒത്തിരി ഇഷ്ടമാണ് എന്ന് അല്ലി എഴുതി.