ബേബി മോളുടെ അമ്മയെ ഓര്‍മ്മയില്ലേ? ചികിത്സയ്ക്ക് പണമില്ല, സഹായം അഭ്യര്‍ത്ഥിച്ച് അംബിക റാവു

Updated: Tuesday, December 1, 2020, 11:31 [IST]

ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അംബിക റാവു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിലാണ് അംബിക റാവു അവസാനമായി അഭിനയിച്ചത്. ബേബി മോളുടെ അമ്മയെ ആരും മറക്കാന്‍ വഴിയില്ല. എന്നാല്‍, അംബിക റാവുവിന്റെ ജീവിതം ദുരിതത്തിലാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ് അവര്‍.

ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയമാകണം. എല്ലാ സഹായങ്ങള്‍ക്കും സഹോദരന്‍ ഉണ്ടായിരുന്നു. എന്നാല്‍ സഹോദരന് സ്‌ട്രോക്ക് വന്ന് ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണം വേണം, സഹായം അഭ്യര്‍ത്ഥിക്കുകയാണ് അംബിക. ഫെഫ്കയും സിനിമാ രംഗത്തുള്ളവരും സഹായം ചെയ്തിരുന്നു.

എല്ലാത്തിനും പരിമിതികളുണ്ട്. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.