ദിലീപിനു പിന്നാലെ അമ്മ സംഘടനയില്‍ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കാന്‍ നീക്കം, ഇടഞ്ഞ് നിന്ന് ഗണേഷും മുകേഷും

Updated: Friday, November 20, 2020, 18:00 [IST]

നടന്‍ ദിലീപിനു പിന്നാലെ അമ്മ സംഘടനയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കാനുള്ള ആവശ്യം ഉയര്‍ന്നു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ കൂടിയായ ബിനീഷ് കോടിയേരിയെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍, ബിനീഷ് കോടിയേരിക്ക് ശക്തമായ പിന്തുണയുമായി ഗണേഷ്-മുകേഷ് സംഖ്യം. 

ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ആവശ്യത്തെ മുകേഷും ഗണേഷ്‌കുമാറും എതിര്‍ക്കുകയായിരുന്നു. ദിലീപിനെ പുറത്താക്കമെന്നാവശ്യം ഉയര്‍ന്നപ്പോള്‍ ഇരുവരും എടുത്ത അതേ നിലാപാടാണ് ഇപ്പോഴുമുള്ളത്.

ബിനീഷ് കള്ളപണം പല സിനിമകളിലും ഒഴുക്കിയെന്നുള്ള ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. പണം വേണ്ടിയല്ല, അഭിനയം മോഹം ഒന്നു കൊണ്ടു മാത്രമാണ് ബിനീഷ് സിനിമയിലെത്തിയതെന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.