നിന്റെ അമ്മയല്ല, നിനക്കുള്ള പാലുമില്ല: ഫോട്ടോ ഷെയര്‍ ചെയ്ത് എമി ജാക്‌സണ്‍

Updated: Monday, November 23, 2020, 17:26 [IST]

ഹോട്ട് സെക്‌സി നടി എമി ജാക്‌സണിന്റെ ഫോട്ടോ വൈറലാകുന്നു. നിന്റെ അമ്മയല്ല, നിനക്കുള്ള പാലുമില്ല എന്ന കാപ്ഷനും പശുവിന്റെ ഫോട്ടോയുമാണ് എമി ജാക്‌സണ്‍ ഷെയര്‍ ചെയ്തത്. ഒരു തെരുവില്‍ നില്‍ക്കുന്ന പശു പ്രതിമയുടെ ഫോട്ടോയാണിത്.

വീഗന്‍ ഡയറ്റ് പ്രോത്സാഹിപ്പിക്കുന്ന സന്ദേശമാണിത്. പാലും പാലുല്‍പ്പന്നങ്ങളും വരെ അടങ്ങുന്നതൊന്നും ഈ ഡയറ്റിന്റെ ഭാഗമായവര്‍ കഴിക്കാറില്ല. പശുവിന്റെ പാല്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്കുള്ളതാണെന്ന വാദമാണ് എമി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

 

താന്‍ ഗര്‍ഭിണിയായതും അമ്മയായതുമെല്ലാം എമി ജാക്‌സണ്‍ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് കൊഞ്ചിക്കുന്ന ഫോട്ടോ നിരവധി ഷെയര്‍ ചെയ്തിട്ടുണ്ട്. മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ എമി ജാക്‌സണന്റെ എല്ലാവര്‍ക്കും പരിചിതമാണ്. പിന്നീട് വിക്രമിന്റെ ഐ എന്ന ചിത്രത്തിലും എമി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. അര്‍ദ്ധ നഗ്നതയാര്‍ന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് എമി വിവാദങ്ങളില്‍ പെടാറുണ്ട്.