സൈബർ ആക്രമണത്തിനെതിരെ മറുപടി പറഞ്ഞ് അനശ്വര. പോസ്റ്റ് ഇങ്ങനെ !!!

Updated: Monday, September 14, 2020, 13:33 [IST]

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ ബാലതാരമായി എത്തിയതാണ് അനശ്വര രാജൻ. പിന്നീട് ഇറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ അനശ്വര പ്രേക്ഷകരുടെ മനസ്സിൽ കേറിപ്പറ്റി എന്നു വേണം പറയാൻ. വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താരത്തിനു പിൻതുണയുമായി എത്തിയവരും ഉണ്ട്.

 

ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടുകൊണ്ടുള്ള ഫോട്ടോ കഴിഞ്ഞ ദിവസമാണ് അനശ്വര തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. എന്നാൽ അതേ വേഷം ഇട്ട് കൊണ്ടാണ് താരം മറുപടി പറഞ്ഞത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ: ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ എന്നാണ് അനശ്വര കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് താരം തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെയായരുന്നു സൈബർ ആക്രമണം ഉണ്ടായത്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന വാങ്ക്, അർജുൻ അശോകൻ നായകനായെത്തുന്ന സൂപ്പർ ശരണ്യ എന്നിവയാണ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANUTTY 🦋 (@anaswara.rajan) on