പിള്ളേരൊക്കെ അങ്ങ് വളര്‍ന്നുപോയല്ലോ? ബാലതാരങ്ങള്‍ മൂവരും ഒത്തുചേര്‍ന്നപ്പോള്‍

Updated: Friday, November 27, 2020, 11:55 [IST]

ബാലതാരമായി എത്തി മലയാളികള്‍ക്കിടയില്‍ സ്ഥാനം പിടിച്ചവരാണ് ഈ മൂന്നുപേരും. ദേവിക സഞ്ജയ്, അനശ്വരയും, അനിഘയും. ഒറ്റ ചിത്രം കൊണ്ട് മലയാളികളെ കൈയ്യിലെടുത്ത മിടുക്കികള്‍. പിള്ളേരൊക്കെ അങ്ങ് വളര്‍ന്നു പോയി കെട്ടോ. സുന്ദരി പെണ്ണായി.

മൂന്നുപേരും ചേര്‍ന്നുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.മൂന്ന് ഡിസ്‌കോ ക്യൂന്‍സ് എന്നാണ് അനശ്വര ഫോട്ടോ ഷെയര്‍ ചെയ്ത് കുറിച്ചത്. രാജകുമാരികളുടെ വേഷങ്ങളിലൂടെയാണ് ഇവര്‍ എത്തിയത്. വ്യത്യസ്തമായ ഫ്രോക്കുകള്‍. 

റെയ്ന്‍ബോ മീഡിയയാണ് ഇവരുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ഐവ സില്‍ക്‌സിന്റേതാണ് ഔട്ട്ഫിറ്റ്. ഞാന്‍ പ്രകാശന്‍ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ദേവിക മലയാളികളുടെ പൊന്നോമന പുത്രിയായത്. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ തുടങ്ങി ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാണ് അനശ്വര എന്ന ബാലതാരം.

മലയാളത്തിലും തമിഴിലും സൂപ്പര്‍സ്റ്റാറുകളുടെ മകളായി എത്തുന്ന അനിഘയെയും എല്ലാവര്‍ക്കും സുപരിചിതമാണ്.