ബീച്ച് വസ്ത്രത്തില്‍ ഗ്ലാമറസ് ആയി നടി അന്ന രേഷ്മ
Updated: Monday, November 23, 2020, 13:39 [IST]

അങ്കമാലി ഡയറീസിലൂടെയാണ് ഈ തടിച്ചി സുന്ദരിയെ മലയാള ചലച്ചിത്രത്തിന് ലഭിച്ചത്. നാടന്‍ വേഷങ്ങളിലാണ് ഇതുവരെ അന്ന രേഷ്മ രാജന് എത്തിയിട്ടുള്ളത്. അന്നയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. ബീച്ച് വേഷത്തില്‍ ഗ്ലാമറസായി അന്ന രേഷ്മ. മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരം.

അയ്യപ്പനും കോശിയിലുമാണ് അന്ന അവസാനമായി അഭിനയിച്ചത്. മൂര്‍ത്തി സച്ചിന് ആണ് അന്നയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് പകര്‍ത്തിയത്. പര്‍വത രാകേഷാണ് അന്നയുടെ ഈ ഔട്ട്ഫിറ്റിനു പിന്നില്‍. താരം വണ്ണം കുറച്ചുവെന്ന് ഫോട്ടോയിലൂടെ കാണാം.
ലോക്ഡൗണ്‍ സമയത്ത് തടി കുറച്ചുവെന്നാണ് വിവരം. മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നിര്‍ത്തിയെന്നും ദിവസവും സഹോദരനൊപ്പം ഷട്ടില്‍ കളിക്കാറുണ്ടെന്നും അന്ന പങ്കുവെച്ചിരുന്നു.