ആ വിപ്ലവകരമായ വിവാഹം നടന്നതിങ്ങനെ.. ആനി മനസ്സ്‌ തുറക്കുന്നു !!!

Updated: Wednesday, September 16, 2020, 11:18 [IST]

മലയാളികളുടെ പ്രിയപ്പെട്ട് സംവിധായകൻ ഷാജികൈലാസും പ്രിയനടി ആനിയുടേയും വിവാഹം വളരെ വിപ്ലവങ്ങൾ നിറഞ്ഞതായിരുന്നവെന്ന് ഓർക്കുകയാണ് ആനി. രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആനിയുടേയും ഷാജി കൈലാസിന്റെയും പ്രണയകഥകൾ ആരംഭിക്കുന്നത്. വിവാഹശേഷം ആനിയെന്ന പേര് മാറ്റി ചിത്ര എന്ന പേർ സ്വീകരിച്ചിരുന്നു. 

അരുണാചലം സ്റ്റുഡിയോസിൽ വച്ചാണ് ചിത്രയെ ഷാജി കൈലാസ് കാണുന്നത്. സുരേഷ് ഗോപിയെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇവരുടെ പ്രണയകഥാരംഭിക്കുന്നത്. എന്നാൽ രഞ്ജി പണിക്കരോടാണ് തന്റെ ആഗ്രഹം ഷാജി കൈലാസ് വെളിപ്പെടുത്തിയത്. ചിത്രയോട് പറഞ്ഞപ്പോൾ അവർക്കും സമ്മതം അങ്ങനെ വിപ്ലവകരമായി അവർ ഒന്നിക്കാൻ തീരുമാനിച്ചു. 

 

സിനിമാ ആവശ്യത്തിനായി മുംബൈയിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഷാജികൈലാസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലെ പറമ്പിലെ ചക്ക പഴുത്തോന്ന് നോക്കാനെന്ന വ്യാജേന ഒരുമിച്ച് ഇറങ്ങിയ രണ്ടിപേരുടേയും യാത്ര അവസാനിച്ചത് സുരേഷ് ഗോപിയുടെ വീട്ടിലാണ്. അവിടെ വച്ചാണ് തങ്ങളുടെ കല്യാണം നടക്കുന്നത്. 1996ലാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് എത്തിയ തങ്ങളെ യാതൊരു പരിഭവവും ഇല്ലാതെയാണ് വീട്ടുകാർ എതിരേറ്റതെന്ന് ഷാജികൈലാസ് ഓർക്കുന്നു. പിറ്റേന്ന് ചിത്രയുടെ നിർബന്ധപ്രകാരം വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ വച്ചും താലികെട്ട് നടത്തി. മൂന്ന് മക്കളാണ് ഇവർക്ക്. 
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പൂർണ്ണമായും വിട്ടെങ്കിലും, അമൃത ടി.വിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെ ഇപ്പോഴും പ്രേക്ഷകകർക്ക് പ്രിയങ്കരിയാണ് ആനിയെന്ന ചിത്ര.