കുഞ്ഞുവയറുമായി നടി അനുഷ്‌ക ശര്‍മ, പുതിയ ഫോട്ടോകള്‍ വൈറലാകുന്നു

Updated: Monday, November 23, 2020, 12:16 [IST]

ഗര്‍ഭിണിയായിരിക്കെ വീണ്ടും ഫോട്ടോ ഷെയര്‍ ചെയ്ത് നടി അനുഷ്‌ക ശര്‍മ. ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. വിരാടിനൊപ്പമുള്ള ഫോട്ടോയും ഗര്‍ഭിണിയായിരിക്കെ സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഫോട്ടോയും നേരത്തെ വൈറലായിരുന്നു. കുഞ്ഞുവയറാണ് അനുഷ്‌കയ്ക്കുള്ളത്. അമ്മയായ അനുഷ്‌ക എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഫോട്ടോ എത്തിയത്.

ഗര്‍ഭിണിയായിരിക്കെയും അനുഷ്‌ക അവരുടെ ജോലിയിലാണ്. ജോലിയ്ക്കിടെയുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് വിരാട് കൊഹ്ലി ഈ സന്തോഷ വാര്‍ത്ത ജനങ്ങളുമായി പങ്കുവെച്ചിരുന്നത്. ജനുവരിയില്‍ അതിഥിയെത്തുമെന്നാണ് പറഞ്ഞത്.