മമ്മൂട്ടി മുസ്ലീമല്ലേ, അഭിനയിക്കുന്നില്ലേ? അഭിനയം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് അന്‍സിബ ഹസന്‍

Updated: Tuesday, December 1, 2020, 11:21 [IST]

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് അന്‍സിബ ഹസന്‍ എന്ന നടി എത്തുന്നത്. ദൃശ്യത്തിലെ കഥാപാത്രത്തിനുശേഷം അന്‍സിബയെ പിന്നീട് മലയാളത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ ദൃശ്യം 2 വിന്റെ തിരക്കിലാണ് അന്‍സിബ. ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി സിനിമയില്‍ നിന്നും വിട്ടു നില്‍കുക ആയിരുന്നുവെന്നും അന്‍സിബ പറയുന്നു.

സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ഭാഗ്യം വീണ്ടും എത്തിയത്. ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുകയാണ്. ഒരു പുനര്‍ജന്മം പോലെ വന്ന സിനിമയാണെന്നും അന്‍സിബ പറയുന്നു. നേരത്തെ ഒട്ടേറെ വിവാദങ്ങളില്‍പെട്ട താരമാണ് അന്‍സിബ. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതായിരുന്നു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. 

തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ പറയുന്നു. ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അഭിനയിക്കുന്നു. എന്നെ മാത്രം എന്തിനാ കുറ്റപ്പെടുത്തുന്നെ.മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തില്‍ താന്‍ മാത്രം നരകത്തില്‍ പോകില്ലെന്നും അന്‍സിബ തുറന്നടിച്ചു. പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തില്‍ പോകുകയെന്ന് പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അന്‍സിബ പറഞ്ഞിരുന്നു.