ക്രിക്കറ്റ് താരവുമായുള്ള ബന്ധം. തന്റെ വിവാഹം ഉറപ്പിച്ചിട്ടില്ലെന്ന് നടി അനുപമ പരമേശ്വരൻ!!!

Updated: Monday, September 14, 2020, 11:53 [IST]

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ മേരി എന്ന ചുരുണ്ടമുടിക്കാരി പ്രേക്ഷകരുടെ മനസ്സിലാണ് കയറിപറ്റിയത്. മലയാളത്തിൽ ദുൽഖറിന്റെ നായികയായും അനുപമ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തെലുങ്ക് സിനിമാ ലോകത്തിലും താരം സജ്ജീവമാണ്. ക്രിക്കറ്റ് താരം ബുമ്രയും അനുപമയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

 

അതുപോലെ യുവസംവിധായകനുമായും വിവാഹമുറപ്പിച്ചു എന്ന വാർത്യും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ അതിനെകുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് അനുപമ. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ക്രിക്കറ്റ് താരം ബുമ്രയും താനും സംസാരിക്കാറുണ്ടൈന്നല്ലാതെ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. പലരും എന്നോട് അതിനെകുറിച്ച് ചോദിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ അറിയാം സുഹൃത്തുക്കളാണ്, അതിനപ്പുറം ഒന്നും തന്നെയില്ല. ഒരാൾ നമ്മളെ ട്വിറ്ററിൽ ഫോളോ ചെയ്യുകയോ തിരിച്ച് അവർ ഫോളോ ചെയ്യുകയോ ചെയ്താൽ പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്തകൾ വരും.

ഒരു യുവസംവിധായകന്റെ ഒപ്പം തന്റെ വിവാഹം ഉറപ്പിച്ചു എന്ന വാർത്തയും താൻ കണ്ടിരുന്നു. പലരും വിവാഹത്തെ കുറിച്ച് ചോദിച്ചു കൊണ്ട് വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. ഞാൻ തന്നെ ഞെട്ടിപ്പോയി. ഏതോഒരാൾ ഇൻസ്റ്റാഗ്രാമിൽ എന്റെ ഫോട്ടോ അയാളുടെ പ്രൊഫൈൽ പിക്ചർ ആയി ഇട്ടിരിക്കുകയാണ്. എന്നിട്ട് ഐ.എം.ഡി.ബിയിൽ പോയി തന്റെ ഡീറ്റേയിൽസിൽ ബോയ്ഫ്രണ്ടിന്റെ സ്ഥാനത്ത് അയാളുടെ പേര് നൽകിയിരിക്കുകയാണ്. എന്നാൽ ഇത് വെറും ഫേക്ക് ഐഡിയാണ്. അങ്ങനെ ഒരാൾ ജീവനോടെയുണ്ടോ എന്ന് പോലും സംശയമാണ് സത്യസന്ധമായി വാർത്തകൾ പങ്കു വയ്ക്കണമെന്നും അനപപമ പറയുന്നു.