‘നിറവയറുമായി സ്വിം സ്യുട്ടിൽ സ്വിമ്മിങ് പൂളിൽ അനുഷ്ക.’ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം.

Updated: Tuesday, October 20, 2020, 16:15 [IST]

ബോളിവുഡിലെ താരസുന്ദരിയാണ് അനുഷ്‌ക ശർമ്മ. അഭിനയം മോഡലിംഗ് എന്നിങ്ങനെ നിരവധിമേഖലകളിൽ സജീവമായ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകത്തെ നമ്പർ വൺ ക്രിക്കറ്റ് ബാറ്റ്സ്മാൻമാരിൽ ഒരാളുകൂടിയായ വിരാട് കോഹ്ലിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2017ൽ ഇറ്റലിയിൽ വച്ചായിരുന്നു വിവാഹം.

 

 

വിവാഹം ഇരുവരുടെയും ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കി. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതിനെ പറ്റി അനുഷ്‌കയും കോഹ്‌ലിയും ആരാധകരോട് പങ്കുവെച്ചിരുന്നു. നിറവയറുമായി നിൽക്കുന്ന അനുഷ്കയ്ക്ക് ഒപ്പം വിരാട് നിൽക്കുന്ന ചിത്രമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നിറവയറുമായി അനുഷ്‍ക സ്വിം സ്യുട്ട് ധരിച്ച് സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം അടുത്തിടെ അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു.

 

ഇപ്പോഴിതാ അനുഷ്‌കയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വൈറ്റ് കളർ ടി-ഷർട്ടും പേസ്റ്റൽ കളറിലുള്ള ഡഗ്രിയും ധരിച്ചുള്ള ഫോട്ടോസ് ആണ് താരം പുതിയതായി പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങൾ കാണാം.