പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ തല കുത്തനെ നിര്‍ത്തി വിരാട് കൊഹ്ലി

Updated: Tuesday, December 1, 2020, 14:05 [IST]

ഗര്‍ഭിണിയായിരിക്കെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ് നടി അനുഷ്‌ക ശര്‍മ. തന്റെ ഭര്‍ത്താവായ വിരാട് കൊഹ്ലിക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍ താരം ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ  പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അനുഷ്‌കയെ തല കുത്തനെ നിര്‍ത്തുന്ന വിരാട് കൊഹ്ലിയുടെ ഫോട്ടോയാണ് വൈറലാകുന്നത്.

 ഈ എക്‌സസൈസ് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കൊണ്ടാണ് അനുഷ്‌ക ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. കാണുമ്പോള്‍ പേടി തോന്നാം. എന്നാല്‍, ഇത്തരം യോഗ ഗര്‍ഭിണിയായിരിക്കുമ്പോഴും ചെയ്യണം എന്നാണ് അനുഷ്‌ക പറയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം യോഗാസനകള്‍ ചെയ്യുന്നതെന്ന് അനുഷ്‌ക പറയുന്നു.

 എന്നാല്‍, ഇപ്പോള്‍ ഇത്തരം യോഗാസനകള്‍ ചെയ്യണമെങ്കില്‍ ആരുടെയെങ്കിലും ആശ്രയം ആവശ്യമാണ്. ശീര്‍ശാസനം നടത്തുന്ന ഫോട്ടോയാണിത്. ഇത് വര്‍ഷങ്ങളായി ഞാന്‍ ചെയ്യുന്നതാണ്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ചുവരിന്റെ സഹായത്തോടെയാണ് ഞാന്‍ ശീര്‍ശാസനം ചെയ്തത്. എന്നാലിപ്പോള്‍ എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് താങ്ങും ആശ്രയവുമായി നില്‍പ്പുണ്ട്. അതെന്റെ ബലമാണെന്നും അനുഷ്‌ക പറയുന്നു.