കരിക്ക് ഫെയിം അരുൺ പ്രദീപ് ഇനി ധന്യയ്ക്ക് സ്വന്തം!!! അരുൺ പ്രദീപ് വിവാഹിതനായി {വീഡിയോ}

Updated: Sunday, September 6, 2020, 05:55 [IST]

കരിക്കിലെ നായകൻ അരുൺ പ്രദീപ് വിവാഹിതനായി. ധന്യായണ് വധു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. കൊറോണ കാരണം വളരെ അടുത്ത ബന്ധുക്കൾമാത്രമാണ് വിവാഹത്തിൽ പങ്കെടുത്ത്. ലളിതമായ ചങ്ങുകളായിരുന്നു വിവാഹത്തിന്. വിവാഹത്തിനെത്തുമ്പോൾ മാസ്‌ക് ഇടാനും താരം മറന്നിട്ടില്ല.

 മികച്ച ഒരു ഗായകനാണ് താനെന്ന് പ്രദീപ് ആദ്യമേ തെളിയിച്ചു കഴിഞ്ഞിരുന്നു. ഒപ്പം തന്നെ ടിക് ടോക്കിലും അരുൺ പ്രദീപ് നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. ഈ അടുത്തിടെയാണ് അരുൺ പ്രദീപ്  കരിക്ക് ടീമിൽ ചേർന്നത്. ഭാസ്‌കര പിള്ള ഫ്രം അമേരിക്ക എന്ന കരിക്കിന്റെ വീഡിയോയിലാണ് അരുൺ പ്രദീപ് ആദ്യമായി കരിക്കിന്റെ ടീമിൽ എത്തുന്നത്.

മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ ഈ വീഡിയോയ്ക്ക് നൽകിയത്. ഓണത്തിനു തൊട്ടു മുമ്പ് ഇറങ്ങിയ തിരുവോണം എന്ന വീഡിയോയിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നാല് ദിവസം കൊണ്ട് പത്ത് മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. കരിക്കിന്റെ ആരാധകർ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.