ആശ ശരത്തിന്റെ മകള്‍ ഉത്തര സിനിമയിലേക്ക്, അമ്മയും മകളും ഒന്നിച്ച്

Updated: Saturday, November 21, 2020, 12:56 [IST]

നടി ആശ ശരത്തിന്റെ മകള്‍ ഉത്തര അഭിനയ ജീവിതത്തിലേക്ക്. ആശയുടെ മൂത്ത മുകള്‍ ഉത്തരയാണ് സിനിമയിലെത്തുന്നത്. ആശ ശരത്തിന്റെ മകളുടെ വേഷത്തിലാണ് എത്തുന്നത്. ഇരുവരും ജീവിതത്തിലെ വേഷം സിനിമയില്‍ കൈകാര്യം ചെയ്യാന്‍ പോകുന്നു.

മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. നര്‍ത്തകി കൂടിയാണ് ഉത്തര. സവിത എന്ന വേഷത്തില്‍ ആശ എത്തുമ്പോള്‍ അനഘ എന്ന വേഷത്തിലാണ് ഉത്തര അഭിനയിക്കുന്നത്.

എഴുപുന്നയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും മനോജ് കാന ആണ്. സുധീര്‍ കരമന, സുദേവ് നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രതാപ് പി നായറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.