ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും ദോഷങ്ങളും !!!

Updated: Wednesday, September 16, 2020, 13:32 [IST]

എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇഞ്ചി ഒരു ഉത്തമ പരിഹാരമാണ്. ആയുർവേദത്തിലും ഇഞ്ചിയുടെ ഗുണങ്ങൾ പ്രതിപാദിക്കാറുണ്ട്. വിവിധ പ്രായക്കാർക്കും ഇത് വളരെ ഉത്തമമാണ്. ബി.പി., ഷുഗർ, ആർത്തവ വേദന എന്നിവ നിയന്ത്രിക്കാൻ ഇഞ്ചി വെള്ളം വളരെയധികം സഹായകരമാവും. എന്നാൽ പലർക്കും പല രീതിയിലാണ് ഇതിന്റെ ഫലം നങ്ങൾക്ക് ലഭിക്കുക. അതിന്റെ രാസഘടകളങ്ങൾ ഏറ്റവുമധികം ഫലം ചെയ്യുന്നത് ആമാശയത്തിലാണ്.

 

ദഹനക്കേട് മാറാൻ ഇഞ്ചി നല്ലൊരു മരുന്നാണ്. സ്ത്രീകളിൽ കണ്ടുവരുന്ന ഏറ്റവും വലിയപ്രശ്‌നങ്ങൡ ഒന്നാണ് ആർത്തവവേദന. എന്നാൽ ഇത് വലിയ അളവിൽ കുടിച്ചാൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാക്കാനുള്ള സാദ്യതയുണ്ട്. അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ദിവസവും പാൽ കുടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അതിൽ ചെറിയ അളവിൽ ഇഞ്ചി കൂടി ചേർക്കുക. എന്നാൽ വളരെ ചെറിയൊരളവിൽ മാത്രമേ ഇത് കുടിക്കാവൂ. തലകറക്കം, ക്ഷീണം, ഓക്കാനം എന്നിവ ഉള്ളവർക്ക് ഈ വെള്ളം കുടിയ്ക്കാം.

സന്ധിവാതം ഉള്ളവർക്കും ഈ വെള്ളം ഉത്തമ ഔഷധമാണ്. ഗ്യാസ് ട്രബിൾ, തൊണ്ട വേദന, ശരീര ഭാരം കുറയ്ക്കൽ എന്നിവയ്ക്ക് ഇഞ്ചി ഉപയോഗിക്കാം. കുഞ്ഞുങ്ങൾക്ക് ഇത് കുടിക്കാം. എന്നാൽ ഓരോരുത്തർക്കും വേണ്ട അളവ് വ്യത്യാസമുണ്ട്. ഇഞ്ചിവെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ബ്ലീഡിങ് സിഡോഡർ ഉള്ളവർ, എന്നിവർ ശ്രദ്ധയോടെ മാത്രമേ ഇത് ഉപയോഗിക്കാവൂ.