ഡിസംബറിനെ സ്വാഗതം ചെയ്ത് നമ്മടെ സ്വന്തം ഭാവന

Updated: Thursday, December 3, 2020, 16:16 [IST]

തണുപ്പിന്റെ സുഖം തരാന്‍ ഡിസംബര്‍ മാസം എത്തിയിരിക്കുന്നു. എല്ലാവരുടെയും ഇഷ്ടമാസമാകും ഡിസംബര്‍. അതുപോലെ തന്നെയാണ് നടി ഭാവനയ്ക്കും. ഏറ്റവും പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍ എന്ന് ഭാവന നേരത്തെയും കുറിച്ചിട്ടുണ്ട്. ഡിസംബറിനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തിരിക്കുകയാണ് ഭാവന.

കിടിലം ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കുന്നത്. ഏതോ റിസോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയാണ് ഭാവന പങ്കുവെച്ചത്. ജീന്‍സും മോഡേണ്‍ ടോപ്പുമായിരുന്നു വേഷം.