ബിജു മേനോന് പിറന്നാൾ ആശംസകളുമായി താരങ്ങളും ആരാധകരും.!!

Updated: Wednesday, September 9, 2020, 13:02 [IST]

മലയാളികളുടെ പ്രിയപ്പെട്ട ചിലച്ചിത്രത്താരം ബിജു മേനോന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും. രണ്ട് പതിറ്റാണ്ടുകളോളമായി ബിജു മേനോൻ അഭിനയരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. 1995 ൽ പുറത്തിറയിയ പുത്രൻ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ അഭിനയ രംഗത്ത് എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും ബിജു മേനോൻ നിറ സാന്നിധ്യമായി എത്തിയിരുന്നു.

 

 നിരവധി വില്ലൻ കഥാപാത്രങ്ങളും നായകൻ, സഹനടൻ ഹാസ്യതാരം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിദ്ധിഖ് ലാൽ തിരകഥ രചിച്ച മാന്നാർ മത്തായി സ്പീകിങ് എന്ന ചിത്രത്തിലെ മഹേന്ദ്രവർമ്മ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമാണ്. വില്ലൻ കഥാപാത്രമായിരുന്നു ചിത്രത്തിൽ. മുകേഷ്, വാണി വിശ്വനാഥ്, ഇന്നസന്റ്, സായികുമാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നു.  മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, ശിവം എന്നീ ചിത്രത്തിൽ നായക കഥാപാത്രവും ബിജു മേനോൻ അവതരിപ്പിച്ചിട്ടുണ്ട്. 

 

മലയാളികളുടെ പ്രിയതാരം സംയുക്തവർമ്മയാണ് ബിജു മേനോന്റെ ഭാര്യ. മഴ, മധുരനൊമ്പക്കാറ്റ് മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച്  അഭിനയിച്ചിട്ടുണ്ട്. 2002ല നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് തവണ സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിക്രം നായകനായ മജ, ആലിബാബ, പോർക്കളം എന്നിവയാണ് ബിജു മേനോൻ അഭിനയിച്ച തമിഴ് ചിത്രങ്ങൾ. തെലുങ്കിൽ രണ്ടും കന്നടയിൽ ഒരു ചിത്രത്തിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. രണ്ട് ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ബിജുമേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. തുറമുഖം എന്ന ചിത്രമാണ് റിലീസിങ്ങിനായി ഒരുങ്ങുന്നത്. പൃഥിരാജ് ഉൾപ്പെടെ നിരവധി താരങ്ങളാണ് ബിജു മേനോന് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുള്ളത്.