കാവ്യയ്ക്ക് പിറന്നാൾ ആശംസകളുമായി താരലോകം... പത്മസരോവരത്തിൽ ഇന്ന് ആഘോഷം!!!

Updated: Saturday, September 19, 2020, 14:39 [IST]

സിനിമയിലെ പ്രണയം ജീവിത്തിലും തിരഞ്ഞെടുത്തവരാണ് ദിലീപ് കാവ്യ ദമ്പതിമാർ. വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് വിട്ടു മാറിയെങ്കിലും ആരാധകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ജോടികളാണ് ദിലീപും കാവ്യയും. പത്മസരോവരത്തിൽ കാവ്യയുടെ പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുള്ളത്.

 

ലോക്ക്ഡൗൺ ആയതോടെ സിനിമാ തിരക്കുകൾ ഇല്ലാത്തതിനാൽ ദിലീപും ഇപ്പോൾ പത്മസരോവരത്തിലുണ്ട്. ചെന്നൈയിൽ പഠിക്കാൻ പോയ മീനാക്ഷിയും ഇപ്പോൾ പത്മസരോവരത്തിലുണ്ട്. ദിലീപിനേയും മീനാക്ഷിയേയും ഒരുമിച്ച് കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ കാവ്യയും മകൾ മഹാലക്ഷ്മിയും. മഹാലക്ഷ്മി വന്നതിനുശേഷമുള്ള കാവ്യയുടെ രണ്ടാമത്തെ പിറന്നാൾ ആണ് ഇത്. ചന്ദ്രനുദുക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് തന്റെ നായികാ അരങ്ങേറ്റം കാവ്യ ആരംഭിക്കുന്നത്. ആ ചിത്രത്തിൽ ദിലീപ് തന്നെയായിരുന്നു നായകൻ.

 

 ഇരുവരും പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകൾ നിറഞ്ഞ് നിന്നിരുന്നു. മൂത്തമകളായ മീനാക്ഷിയുടെ താത്പര്യപ്രകാരമാണ് താൻ വീണ്ടു വിവാഹിതനാകുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു. 36 ാം പിറന്നാളാണ് കാവ്യ ആഘോഷിരക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് ഒരു വീഡിയോയും ആരാധകർ പുറത്തിറക്കിയിരുന്നു. സിനിമയിൽ ഇപ്പോൾ അത്ര സജ്ജീവമല്ലെങ്കിലും ദിലീപ് കാവ്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരുമിപ്പോൾ.