സ്വർണ്ണ കടത്തുമായി മന്ത്രിയുടെ മകന് ബന്ധമുണ്ടെന്ന് ബിജെപിയുടെ ആരോപണം. !!

Updated: Monday, September 14, 2020, 12:52 [IST]

സ്വർണ്ണ കടത്ത് കേസിൽ മന്ത്രിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപണവുമായി ബിജെപി. മന്ത്രിയുടെ മകന് സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിച്ചത്. യുഎഇ റെഡ് ക്രസന്റ് ധനസഹായത്തോടെയുള്ള ഭവനപദ്ധതിയ്ക്കായി മന്ത്രിയുടെ മകന് കമ്മീഷൻ ലഭിച്ചതായും കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായതായും അദ്ദേഹം ആരോപിക്കുന്നു. പ്രതികളുടെ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വീടുകളിൽ കഴിഞ്ഞ ദിവസം എൻ.ഐ.എ. പരിശോധന നടത്തിയിരുന്നു.

 

അതത് ജ്വല്ലറി ഷോപ്പുകളിലും എൻ.ഐ.എ തിരച്ചിൽ നടത്തിയിരുന്നു. കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. എൻ.ഐ.എ ഇതുവരെ 25 പേരെ പ്രതിപ്പട്ടികയിൽ ചേർക്കുകയും 20 പേരെ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കള്ളക്കടത്തിൽ നിന്ന് പ്രതിയ്ക്ക് ലഭിച്ച വരുമാനം തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായ എൻ.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിരവധി തവണ വലിയ അളവിൽ സ്വർണ്ണം കടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് പ്രത്യേകിച്ചും കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയാണ്.

 

കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി വിദേശത്തും അന്വേഷണം വേണമെന്ന ആവശ്യമാണ് എൻ.ഐ.എയ്ക്ക്. ഉന്നത വ്യക്തികളുടേയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് എൻ.ഐ.എ. വ്യക്തമാക്കി. കുറ്റകൃത്യം നടത്തുന്നതിനായി കൂട്ടുപ്രതികളുമായി വിവിധ സോഷ്യൽ മീഡിയയിലൂടെ പ്രതികൾ ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ സൈബർ ഫോറൻസിക്ക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സി-ഡിഎസി യിൽ എത്തിച്ചു.