പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബ്ലാക്ക് പാന്തർ നായകൻ 43ാം വയസ്സിൽ ഒർമയായി.!! കണ്ണീരോടെ സിനിമ ലോകം.!!

Updated: Saturday, August 29, 2020, 10:49 [IST]

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചലച്ചിത്രമായ ബ്ലാക്ക് പാന്തറിലെ നായകൻ ചാഡ് വിക് ബോസ്മാൻ അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം ലോസ് ആഞ്ചൽസിലെ വീട്ടിൽ വച്ചാണ് അന്തരിച്ചത്. നാല് വർഷം മുൻപാണ് അദ്ദേഹത്തിന് കൊളോൺ ക്യാൻസർ സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. എന്നാൽ താൻ രോഗബാധിതനാണെന്ന കാര്യം അദ്ദേഹം തന്റെ ആരാധകരേയും പൊതുസമൂഹത്തിനേയും അറിയിച്ചിട്ടില്ല.

മാർവെൽസിനിമാറ്റിക് യൂണിവേഴ്‌സ് പുറത്തിറക്കിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ബ്ലാക്ക് പാന്തർ. വലിയ ലോകശ്രദ്ധതന്നെ ചിത്രം നേടിയിരുന്നു. രോഗബാധിതനായിരിക്കെ അദ്ദേഹം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫ്രം മാർഷൽ ടു ദി ഫൈവ് ബ്ലഡ്‌സ്, ഓഗസ്റ്റ് വിൽസൺസ് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം എന്നിവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ. നിരവധി സർജറികളും കീമോ തെറാപ്പികളും നടത്തിക്കൊണ്ടിക്കെ അദ്ദേഹം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് ചാഡ്വിക്കിന്റെ ജീവിതത്തിലെ ഒരു പ്രധാന ആദരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.സിനിമകൾക്കൊപ്പം നിരവധി ടെലിവിഷിൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1976 നവംബർ 29ൽ ജനിച്ച ചാഡ് വിക്ക് 42, മാർഷൽ, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എന്റ്‌ഗേയിംസ്, 21 ബ്രിഡ്ജസ്, ഡ 5 ബ്ലഡ്‌സ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.