പുരഷന്മാർക്ക് മാത്രമല്ല സിക്‌സ് പാക്ക് ഇനി സ്ത്രീകൾക്കും സ്വന്തം.!! നാൽപ്പത്തിയഞ്ചാം വയസ്സിൽ സിക്സ് പാക്ക് സ്വന്തമാക്കി കിരൺ ഡംബ്‌ല.!!

Updated: Thursday, September 3, 2020, 20:47 [IST]

മസില് പെരുപ്പിച്ച് നിൽക്കലും സിക്‌സ്പായ്ക്കും പുരുഷന്മാരുടെ മാത്രം കുത്തകയാണോ?  അല്ലെന്ന ഉത്തരമാണ് ഹൈദരാബാദ് സ്വദേശിനിയായ കിരൺ ഡംബ്ല എന്ന് നാൽപത്തിയഞ്ചുകാരിക്ക് പറയാനുള്ളത്.  സ്ത്രീകളിൾ വീടുകളിൽ തന്നെ കഴിയാതെ തങ്ങളുടെ ആഗ്രഹങ്ങൾ എങ്ങനെ പൂർത്തികരിക്കണമെന്നതിന് ഒരു ഉദാഹരണമാണ് കിരൺ എന്ന ഫിറ്റ്‌നസ്സ് ട്രെിയിനറുടെ ജീവിതം.

അറിയുന്ന ആരിലും അത്ഭുതം ഉണ്ടാക്കുന്നതാണ് കിരൺ ഡംബ്ലയുളെ ജീവിതകഥ. സ്ത്രീകൾ അധികം കടന്നുവരാത്ത ഫിറ്റ്‌നസ്സ് മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിരപ്പിക്കാൻ കിരൺ ഡംബ്ലയ്ക്ക് സാധിച്ചു.
വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി ഇരിക്കുന്ന സമയത്താണ് തനിക്ക് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം കിരണിനെ തേടി എത്തുന്നത്.

ഒരു യന്ത്രം പോലെ വീട്ടിലെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് കിരണിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു വേക്ക് അപ്പ് കോൾ അവർക്ക് ലഭിക്കുന്നത്. പത്ത് വർഷത്തിനു ശേഷമാണ് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് സംഗീത ക്ലാസ്സുകൾ ആരംഭിക്കാം എന്ന തീരുമാനത്തിൽ കിരൺ എത്തുന്നത്.

താൻ പഠിച്ച സമഗീത പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ സന്തേഷം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഈ വീട്ടമ്മ. എന്നാൽ അത് തനിക്ക് പൂർണ്ണമായും സംതൃപ്തി നൽകുന്നില്ലെന്ന് ആ വീട്ടമ്മ മനസിലാക്കി. വല്ലപ്പോഴുമുള്ള നീന്തൽ അല്ലാതെ യാതൊരു തരത്തിലുള്ള വ്യായാമവും ഇല്ലാതായതോടെ, 2006ൽ തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്  ദീർഘനാളത്തെ ആശുപത്രി വാസത്തിലായിരുന്നു കിരൺ.

കുറേയധികം നാളുകൾ വീട്ടിൽ കഴിയേണ്ടി വന്നതോടെ കിരണിന്റെ ശരീരഭാരവും വർദ്ധിച്ചു കൊണ്ടിരുന്നു. 25 കിലോഗ്രാം ഭാരം അധികമായി ശരീരത്തിൽ ഉണ്ടായി. പിന്നീടുള്ള നാളുകളിൽ ആ അമിതഭാരം കളയാനുള്ള പരിശ്രമമായിരുന്നു. അതിനായി ജിമ്മിൽ പോകാൻ ആരംഭിച്ചു. നിരന്തര പരിശ്രമത്തിലൂടെ 24 കിലോഗ്രാം ശരീരഭാരം അവർ കുറച്ചെടുത്തു.

ശരീരഭാരം കുറച്ച് അഴകും രൂപ ഭംഗിയും നേടിയപ്പോൾ ആത്മവിശ്വാസവും ഒപ്പം കൈമുതലായി വന്നു. അങ്ങനെ തന്റെ ഈ നേട്ടം മറ്റുള്ളവർക്കും പകർന്ന് കൊടുക്കാം എന്ന തീരുമാനത്തിലെത്തി കിരൺ.  അതിന്റെ ഭാഗമായി സ്വന്തമായി ഒരു ജിം സ്ത്രീകൾക്കായി ആരംഭിക്കാനുള്ള തീരുമാനത്തിലെത്തി. ലോണെടുത്തും കയ്യിലുള്ള ആഭരണങ്ങൾ വിറ്റു പെറുക്കിയും തന്റെ സ്വപ്‌നത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു  കിരൺ.

അമിതഭാരം ശരീരത്തിൽ നിന്ന പോയതോടെ ഉള്ളിൽ മറ്റൊരാഗ്രഹവും കിരണിന് തലപൊക്കി. പുരുഷന്മാർക്ക് മാത്രമുള്ള സിക്‌സ്പായ്ക്ക് എന്തുകൊണ്ട് സ്ത്രീകൾക്കും ഉണ്ടായിക്കൂടാ എന്ന്. അങ്ങനെ കഠിനാധ്വാനവും ക്ഷമയും കൂടിയായപ്പോൾ സിക്‌സ്പായ്ക്കും ഇങ്ങു പോന്നു. ഇന്ന് ബോഡി ബിൽഡർമാത്രമല്ല ചലചിത്രതാരങ്ങളായ തമന്ന, അനുഷ്‌കാഷെട്ടി എന്നിവരുടെ ഫിറ്റ്‌നസ് ട്രെയിനർ എന്ന നിലയിലും പ്രശസ്ഥയാണ് കിരൺ.

ബോഡി ബിൽഡിംഗ് ഫെഡറേഷനിൽ അംഗത്വമുള്ള കിരൺ 2013ലെ ബോഡി ഡിൽഡിംഗ് ലോകചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്ത്രീകൾക്കു മാത്രമായുള്ള വേദിയായിരുന്നു അത് ഭർത്താവിന്റേയും കുടുംബത്തിന്റേയും എതിർപ്പുണ്ടായിരുന്നെങ്കിലും തന്റെ നിശ്ചയദാർഢ്യം കൊണ്ട് കിരൺ അതിൽ പങ്കെടുത്ത് ആറാം സ്ഥാനം നേടി.

നാൽപ്പത്തിയഞ്ചാം വയസ്സിൽ സിക്സ് പാക്ക് സ്വന്തമാക്കി താരമായിരിക്കുകയാണ് കിരൺ ഡംബ്‌ല. ഫിറ്റ്‌നസ് ട്രെയിനർമാത്രമല്ല, ഫോട്ടോഗ്രഫർ, ഡിസ്‌കോ ജോക്കി, പർവതാരോഹക എന്നിങ്ങനെ മറ്റു മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരൺ മറ്റുള്ളവർക്ക് ഒരു പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kiran dembla (@kirandembla) on