നടന്‍ വിക്രമിന്റെ വീട്ടില്‍ ബോംബ് ഭീഷണി, പോലീസും ബോംബ് സ്‌ക്വാഡും തെരച്ചില്‍ നടത്തി

Updated: Monday, November 30, 2020, 18:16 [IST]

നടന്‍ ചിയാന്‍ വിക്രമിന്റെ വീട്ടില്‍ ബോംബ് ഭീഷണി ഫോണ്‍ കോള്‍. അജ്ഞാത ബോംബ് ഭീഷണിയാണ് എത്തിയത്. ബെസന്ത് നഗറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കുകയാണ് വിക്രം. പരിഭ്രാന്തി പരത്തി ഫോണ്‍ കോള്‍ എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും വിക്രമിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തി.

എന്നാല്‍, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. താരങ്ങളുടെ വീട്ടില്‍ ഇത്തരം ഫോണ്‍ കോളുകള്‍ മുന്‍പും എത്തിയിട്ടുണ്ട്. നടന്‍ വിജയ്, അജിത്ത്, സൂര്യ, വിജയകാന്ത്, രജനികാന്ത് എന്നിവരുടെ വീട്ടിലും നേരത്തെ ബോംബ് ഭീഷണി എത്തിയിരുന്നു.

ഇന്ന് രാവിലെയാണ് വിക്രമിന്റെ വീട്ടില്‍ ഫോണ്‍ കോള്‍ എത്തുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും വിളിച്ചയാളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. വില്ലുപുരത്ത് നിന്നാണ് ഫോണ്‍ കോള്‍ എത്തിയത്.