ഇന്നോവ പാർക്ക് ചെയ്ത അതേസ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ ശ്രമം... ഒടുവിൽ സംഭവിച്ചത് ഇതാ !! വീഡിയോ വൈറൽ

Updated: Wednesday, September 9, 2020, 15:16 [IST]

ഒരു ചെറിയ സ്ലാബിനു മുകളിൽ നിഷ്പ്രയാസം ഇന്നോവ പാർക്ക് ചെയ്ത പി.കെ.ബിജുവാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. അദ്ദേഹത്തിന്റെ ഭാര്യ തമാശയ്ക്ക് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായി മാറുകയായിരുന്നു. എങ്കിലും ഇതൊക്കെ നിസ്സാരം എന്ന ഭാവമായിരുന്നു വയനാട് സ്വദേശിയായ ബിജുവിന്റെ മുഖത്ത്.

 

തോടിന് കുറുകെ കടക്കാൻ വച്ചിരുന്ന സ്ലാബിലാണ് ബിജു കാർ പാർക്ക് ചെയ്തത്. അദ്ദേഹത്തിന്റെ അസാമാന്യ ഡ്രൈവിങ് പാടവം ഈ വീഡിയോയിൽ പ്രകടമായി കാണാം. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ഇത് വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മറ്റൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്നോവ പാർക്ക് ചെയ്തിരുന്ന അതേ സ്ഥലത്ത് മറ്റൊരു കാർ പാർക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. 
എന്നാൽ ആ ശ്രമം പാളിപ്പോയി എന്നതാണ് മറ്റൊരു സത്യം. സ്ലാബിന് കുറുകേ കുടുങ്ങിക്കിടക്കുന്ന കാറാണ് വീഡിയോയിൽ കാണുന്നത്. വാഹനം കൃത്യമായി പാർക്ക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ പിൻതുയ്ക്കാനും രണ്ട് പേരുണ്ട്. ഈ വീഡിയോ എപ്പോൾ വൈറലായിക്കൊണ്ടിരിക്കുക.