സെലിബ്രിറ്റികളുടെ ദീപാവലി ആഘോഷങ്ങളിങ്ങനെ... വസ്ത്രങ്ങളില്‍ പ്രകാശം പരത്തി താരങ്ങള്‍, ഫോട്ടോകള്‍ കാണാം

Updated: Saturday, November 14, 2020, 13:19 [IST]

നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. ദീപാവലിക്ക് നിറങ്ങളുടെ വിസ്മയം തീര്‍ക്കുകയാണ് സെലിബ്രിറ്റികള്‍. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു. 

വൈറ്റ് ചുരിദാറില്‍ അഴകിന്‍ ദേവതയായി മാറിയ നടി കങ്കണ റണാവത്ത്. കൈയ്യില്‍ ദീപവും മധുരവുമായി എല്ലാവര്‍ക്കും പ്രകാശം നിറഞ്ഞ ദീപാവലി ആശംസ താരം നേര്‍ന്നു. 

വിളക്കും കൈയ്യിലേന്തി പ്രകാശം പരത്തിയാണ് ഇത്തവണ നടി അനുപമ പരമേശ്വരന്‍ എത്തിയത്. കാഞ്ചിപുരം പട്ടു സാരി മോഡേണ്‍ ആയി ധരിച്ച് വിടര്‍ന്ന പുഞ്ചിരിയോടെ ദീപാവലി ആശംസിക്കുകയാണ് താരം ചെയ്തത്.  

ഫെസ്റ്റിവല്‍ മൂഡിലുള്ള ഫോട്ടോയാണ് നടി സരയു ഷെയര്‍ ചെയ്തത്. കമ്പിത്തിരി കത്തിച്ചുപിടിച്ച് ആഘോഷവേളകള്‍ പങ്കുവെച്ചാണ് താരം ദീപാവലി ആശംസിച്ചത്. ചകിത ഡിസൈന്‍ വസ്ത്രമാണ് താരം ധരിച്ചത്. വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sarayu Mohan (@sarayu_mohan)

ഭര്‍ത്താവ് നവീന്‍ പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ചാണ് നടി ഭാവന എത്തിയത്. വെളിച്ചം നിങ്ങളുടെ ജീവിതത്തെ ബ്രൈറ്റാക്കുമെന്ന് ഭാവന കുറിച്ചു. മഞ്ഞ പട്ടുസാരിയിലുള്ള ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്താണ് ഭാവന ദീപാവലി ആശംസിച്ചത്.

തിളക്കമാര്‍ന്ന സില്‍ക് സാരിയില്‍ സെക്‌സി ഫോട്ടോഷൂട്ട് പങ്കുവെച്ചാണ് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ ദീപാവലി വരവറിയിച്ചത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയാണ് താരം ധരിച്ചത്. വ്യത്യസ്തമാര്‍ന്ന ചോക്കര്‍ മാല സാരിക്ക് അഴക് കൂട്ടി.  

മഞ്ഞ പട്ടുസാരിയില്‍ നാടന്‍ പെണ്ണായി അണിഞ്ഞൊരുങ്ങി ദീപാവലി ആശംസ നേരുകയാണ് നടി അതിഥി രവി. ഇരുട്ടില്‍ നിന്ന് നിങ്ങള്‍ക്ക്  പ്രകാശം പരക്കട്ടെയെന്ന് അതിഥി പറയുന്നു.  

ദീപാവലി മധുരം നുണഞ്ഞ് കുസൃതി ചിരിയുമായാണ് മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടി റെബേക്ക സന്തോഷ് എത്തിയത്. പട്ടുപാവാടയില്‍ സുന്ദരി പെണ്ണായി റെബേക്ക സന്തോഷം പങ്കുവെച്ചു. 

നിറയെ ദീപങ്ങള്‍ കൊളുത്തി പ്രകാശം പരത്തി നടി രാധാകൃഷ്ണനും ഇത്തവണ ശ്രദ്ധേയമായി. ദാവണി അണിഞ്ഞ് പരമ്പരാഗതമായി അണിഞ്ഞൊരുങ്ങിയാ് താരം എത്തിയത്. 

സില്‍വര്‍ ഗൗണില്‍ രാജകുമാരിയുടെ വേഷത്തില്‍ എത്തിയ നടി മംമ്ത ശ്രദ്ധേയമായി. കാലിഫോര്‍ണിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് മംമ്ത ദീപാവലി ആശംസിച്ചത്.