മലയാളികളുടെ ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലെ അഭിനേതാക്കളും അവരുടെ കുടുംബവും.!!

Updated: Friday, September 4, 2020, 11:11 [IST]

വളരെയധികം പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയ ജനങ്ങളുടെ പ്രിയ പരമ്പയിൽ ഒന്നായ ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചാനലിലാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. നർമ്മ ഇടകലർന്ന ഈ പരിപാടിയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

അശ്വതി, അർജ്ജുൻ സോമശേഖർ, ശ്രീകുമാർ എന്നിവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. ഫ്‌ളവേഴ്‌സ് ചാനലിൽ നേരത്തെ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അത്തരത്തിലൊരു ദൃശ്യ വിരുന്ന് പ്രേക്ഷകർക്കായി ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടി.വി.

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് നിരവധി ആരാധകരെ നേടിയ ഈ പരമ്പരയിലെ അഭിനേതാക്കളേയും കുടുംബത്തേയും പരിചയപ്പെടാം. മിനി സ്‌ക്രീൻ അവതാരകയായ അശ്വതി ശ്രീകാന്ത് ഈ പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നു.

കോമഡി കഥാപാത്രങ്ങളിലൂടെ ചിരപരിചിതനായ എസ്. പി ശ്രീകുമാർ, അർജ്ജുൻ സോമശേഖർ, ശ്രുതി രജനികാന്ത്, സബിറ്റ ജോർജ്ജ്, റാഫി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ടിക് ടോക്ക് താരം സൗഭാഗ്യ വെങ്കിടേഷ് ആണ് അർജ്ജുൻ സോമശേഖറിന്റെ ഭാര്യ.