താൻ എടുത്തതിൽ വച്ച് ഏറ്റവും നല്ല തീരുമാനമാണ് ഉടൻ പണത്തിലേയ്ക്ക് എത്തി എന്നത്. തുറന്ന് പറച്ചിലുമായി ഡീഡി!!!

Updated: Saturday, September 12, 2020, 11:32 [IST]

കോമഡി സർക്കസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഡെയിൻ ഡേവിസ്. റിയാലിറ്റി ഷോയിൽ വിജയി ആയ ശേഷം കൂടുതൽ ടി.വി പരിപാടികളിലും സിനമകളിലും ഡീഡി എന്ന ഡെയ്ൻ കൂടുതൽ സജ്ജീവമായിരുന്നു. കോമഡി സർക്കസിലെ ഡീഡിയുടെ പ്രകടനം ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ആരാധകരെയാണ് ഡെയ്‌നിനു ലഭിച്ചത്. തുടർന്ന് നായികാ നായകൻ എന്ന പരിപാടിയിലൂടെ അവതരണ രംഗത്തേയ്ക്കും ഡെയ്ൻ കടന്നു വന്നു. പരിപാടിയുടെ തുടക്കത്തിൽ പേളി മാണിക്കൊപ്പവും പിന്നീട് അശ്വതി ശ്രീകാന്തിനൊപ്പവുമാണ്. നായികാ നായകനു ശേഷം ഉടൻ പണം 3.0 യിലും ഡീഡി അവതാരകനായി എത്തുന്നുണ്ട്.

 

മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ പരിപാടിയ്ക്കുള്ളത്. ഉടൻ പണം3.0 വിജയമായതിനു പിന്നാലെയാണ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങളെ കുറിച്ച് ഡീഡി പറയുന്നത്. തൃശ്ശൂർ ശൈലിയിലുള്ള സംസാരമാണ് തന്റെ പരിപാടികൾ വൈറൽ ആയതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുത്തേ എന്ന് പ്രയോഗിച്ചത് വൻ പ്രേക്ഷക സ്വീകാര്യത നേടിയെന്ന് അദ്ദേഹം പറഞ്ഞു.  വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജനങ്ങൾ അവരുടെ കുടുംബാഗത്തെ പോലെയാണ് തന്നെ കാണുന്നതെന്നും ഡീഡി പറഞ്ഞു. ഒരു നടനാകണമെന്ന് താൻ ഒരു പാട് സ്വപ്‌നം കണ്ടിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിലാണ് ബിരുദം നേടിയത്.

 

അപ്പോൾ മുതൽ കാസ്റ്റിങ് കോളുകളിൽ പങ്കെടുക്കുന്നതു വരെ അതിനായുള്ള പരിശ്രമത്തിലായിരുന്നു. മിക്ക ഓഡിഷനുകളിലും നന്നായി പങ്കെടുതുവെങ്കിലും എവിടെ നിന്നും വിളികൾ വന്നില്ല. അവസാനം പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട സമയത്താണ് കോമഡി ഷോയിൽ നിന്ന് വിളിച്ചത്. അതാണ് എന്റെ ജീവിതം മാറ്റിയതെന്നും ഡെയ്ൻ  പറയുന്നു. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ആഗ്രഹം എന്നാൽ കോവിഡ് കാരണം ഒന്നും നടക്കാതെയായി. അപ്പോഴാണ് ഉടൻ പണം 3.0 ടീം തന്നെ സമീപിച്ചത്. തുടക്കത്തിൽ ഏറ്റെടുക്കാൻ മടി തോന്നിയെങ്കിലും അതാണ് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നെന്ന് കരുതുന്നു എന്നും ഡെയ്ൻ ഡേവിസ് പറഞ്ഞു.