നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ? ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്, മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക പറയുന്നു

Updated: Wednesday, November 18, 2020, 13:45 [IST]

സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ച് നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായി മേതില്‍ ദേവിക. ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു പലരും. ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നതെന്നും മേതില്‍ ദേവിക പറയുന്നു.

 

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിതെന്നും ദേവിക പറയുന്നു. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്പോഴും കിടക്കാന്‍ പോകുമ്പോഴും ആളുകള്‍ നോക്കുന്നത് വാട്്‌സ്ആപ്പാണ്.

 

അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതില്‍ ദേവിക പറയുന്നു.  ഡാന്‍സും സിനിമയെക്കുറിച്ചും മേതില്‍ ദേവിക പറയുന്നതിങ്ങനെ.. ഡാന്‍സിനെ ഡാന്‍സിന്റെ രൂപത്തിലാക്കാന്‍ ഇന്നത്തെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടില്ലേന്നും താരം പറയുന്നു. ഡാന്‍സെന്ന് പറയുന്നത് സിനിമയില്‍ വെറും എന്റര്‍ടെയ്‌മെന്റ് ആയിട്ടാണ് കാണുന്നത്. ഡാന്‍സ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പലരും തന്നെ വിളിക്കാറുണ്ട്. എന്നാല്‍ ഇതുവരെ ചെയ്യാന്‍ തോന്നിയില്ലെന്നും മേതില്‍ ദേവിക പറയുന്നു.

മുകേഷിന്റെ കൂടെ സിനിമാ സെറ്റുകളില്‍ പോകാന്‍ പറയാറുണ്ട്. എന്നാല്‍, അങ്ങനെയൊരു കരാര്‍ നമ്മള്‍ തമ്മിലില്ലെന്നാണ് ഞാന്‍ പറയാറുള്ളത്. ഞാന്‍ ഒരു നര്‍ത്തകിയായി വളര്‍ന്നതിനുശേഷമാണ് മുകേഷിനെ വിവാഹം കഴിക്കുന്നത്. മുകേഷ് എന്ന നടന്റെ ഭാര്യയായി എന്നെ അംഗീകരിക്കുന്നതില്‍ താല്‍പര്യമില്ല. എനിക്ക് എന്റേതായ കാഴ്ചപാടുകളും ഇഷ്ടങ്ങളുമുണ്ടെന്നും അവര്‍ പറയുന്നു.