പത്മസരോവരത്തിൽ ഓണം ആഘോഷിച്ച് ദിലീപും കാവ്യയും മഹാലക്ഷ്മിയും!!!

Updated: Friday, September 4, 2020, 13:02 [IST]

ദിലീപ് കാവ്യദമ്പതികളുടെ വാർത്തകൾ എപ്പോഴും പ്രേക്ഷക ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്. നിരവധി ആരോപണങ്ങൾ ഈ കാവ്യ-ദിലീപ് ദമ്പദികൾക്കെതിരെ ഉണ്ടായിട്ടുണ്ട്. 2016 നവംബർ 25നാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും 2018ൽ ഒരു മകൾ പിറന്നിരുന്നു. മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു. ഇത്തവണത്തെ ഓണം എല്ലാവരുമായി ഒത്തു ചേർന്നിട്ടാണെന്ന് ദിലീപ് മനസ്സു തുറക്കുന്ന.

 

 സാധാരണ വിട്ടീൽ എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാകാറില്ല. എന്നാൽ കൊറോണക്കാലമായിതിനാൽ എല്ലാവരും വീട്ടിൽതന്നെയുണ്ട്. അത്‌കൊണ്ട് ഓണം ആഘോഷിക്കാൻ സാധിച്ചു എന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാവിലെ തന്നെ മകൾ മീനാക്ഷിയും കാവ്യയും ചേർന്ന് പൂക്കളം ഒരുക്കി. കാവ്യതന്നെയാണ് ഓണ സദ്യയും ഉണ്ടാക്കിയത്. പാചകത്തിൽ തന്നെ സഹായിക്കാൻ മീനാക്ഷി കൂടി ഉണ്ടായിരുന്നു എന്ന് കാവ്യയും പറയുന്നു. കൊറോണക്കാലമായതിനാൽ പ്രായമായ അമ്മയും കുഞ്ഞുമുള്ളതിനാൽ വീട്ടിൽ സന്ദർശകരെ അനുവദിക്കാറില്ല . എങ്കിലും ഓണം ആഘോഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.

 

ഉപരി പഠനത്തോടനുബന്ധിച്ച് മീനാക്ഷി ചെന്നൈയിലായിരുന്നു എന്നാൽ ഇപ്പോൾ മീനാക്ഷിയും പത്മസരോവരത്തിലുണ്ട്. അടുത്തമാസം മകൾ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അത് ആഘോഷിക്കണോ വേണ്ടയോ എന്ന ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്ന് വിട പറഞ്ഞ കാവ്യ സാമൂഹ്യമാധ്യമങ്ങളിലും കാര്യമായി സജ്ജീവമല്ല.

 മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ പിറന്നാൾ സമയത്താണ് താരദമ്പതിനാർ പുറത്ത് വിട്ടത്. കാവ്യ രണ്ടാമതും ഗർഭിണിയാണെന്ന അടുത്ത് സോഷ്യൽ മീഡിയയിൽ വാർത്തയുണ്ടായിരുന്നു. എന്നാൽ അക്കാര്യം കുടുംബാഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. മൈ സാന്റയാണ് ദിലീപിന്റെ അവസായമായി റിലീസ് ചെയ്ത ചിത്രം. കേശു ഈ വീടിന്റെ ഐശ്വര്യം, പ്രൊഫസർ ഡിങ്കൻ, ഒൺ എയർ ഈപ്പൻ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.