ഇതാണോ കപ്പിള്‍ ഗോള്‍, കാവ്യയുടെ ചിരി ക്യാമറയിലാക്കി ദിലീപ്
Updated: Friday, November 27, 2020, 16:17 [IST]

കാവ്യാ മാധവനും ദിലീപും എവിടെയുണ്ടോ അവിടെ ക്യാമറയെത്തും. കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്. കാവ്യാ മാധവനും ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയ ചടങ്ങ് വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ കാവ്യാ മാധവന്റെ ഫോട്ടോ ഫോണില്‍ പകര്‍ത്തുകയാണ് ദിലീപ്.

എന്നാ ചിരിയാ.. ഇതാണോ കപ്പിള്‍ ഗോള്‍.. ആരാധകര്‍ ചോദിക്കുന്നു. ഭാര്യയുടെ ചിരി ക്യാമറയില്‍ പകര്‍ത്തുകയാണ് ദിലീപ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇരുവരുടെയും ഫോട്ടോ ഒന്നിച്ച് ലഭിക്കുന്നത്.

മീനാക്ഷിയും കാവ്യയും നമിതാ പ്രമോദും ചടങ്ങില്‍ പങ്കെടുത്ത മറ്റ് പലരും ഒരേ നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരുന്നത്. എല്ലാവരും ലൈറ്റ് നിറമാണ് തെരഞ്ഞെടുത്തത്. നാദിര്‍ഷയും കുടുംബവുമായി ദിലീപിന് അടുത്ത ബന്ധമാണ്. നാദിര്‍ഷയുടെ മകളും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളുമാണ്.