രക്ഷയില്ലാതെ നാട്ടുകാർ; പ്രസവിച്ചു കിടക്കുന്ന പട്ടി കടിച്ചു കീറിയത് അഞ്ചു പേരെ ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം

Updated: Tuesday, November 3, 2020, 12:33 [IST]

 തൃപ്പയാർ;  തൃപ്പയാർ ജംക്ഷനില്‍ വഴിയരികിൽ പ്രസവിച്ചു കിടക്കുന്ന പട്ടി അഞ്ചു പേരെ കടിച്ചു, ഇതിനോടകം അഞ്ചോളം പേരെയാണ് പട്ടി കടിച്ചു കീറിയത്. സാരമായി പരിക്കേറ്റവർ ചികിത്സയിലാണ്.

സമീപത്തെ കടയിലെ തൊഴിലാളിയായ ചാഴൂര്‍ തെക്കേ ആല്‍ കാരണപ്പറമ്പില്‍ ഷംസുദ്ദീന്‍ (65),നാട്ടിക സെന്റര്‍ പുതിയവീട്ടില്‍ ബീരാവുവിന്റെ മകന്‍ ഹനീഫ (55), സുപ്രീം ബേക്കറി ജീവനക്കാരനായ തൃപ്രയാര്‍ കിഴക്കേ നട ബോട്ടുകടവ് മണിയറങ്ങാട്ടില്‍ വിജയകുമാര്‍ (63), എന്നിവര്‍ ഉള്‍പ്പെടെ  ഇതുവഴി കടന്നുപോയ ദമ്പതികൾക്കും  കഴി‍ഞ്ഞ രണ്ടു ദിവസങ്ങളിലായി കടിയേറ്റിരുന്നു.

 

 ഒടുവിൽ ​ഗത്യന്തരമില്ലാതെ യാത്രക്കാരെ വിലക്കി ഓട്ടോ ഡ്രൈവ്ര‍മാര്‍ ബോര്‍ഡ് വച്ച്‌ താല്‍ക്കാലികമായി വഴി അടച്ചു കെട്ടിയിരിക്കുകയാണ്. പട്ടി കിടക്കുന്ന ഭാഗത്തും ഇത്തരത്തില്‍ ബോര്‍ഡ് വച്ചിട്ടുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടും പട്ടിയെ മാറ്റിയില്ലെന്ന് നാട്ടുകാര്‍  ആരോപിക്കുന്നു.