'ഉണര്‍ന്നിരുന്നപ്പോഴും സ്വപ്നങ്ങള്‍ കണ്ടു'; ജോജുവിന് പിഷാരടിയുടെ കിടിലന്‍ പിറന്നാള്‍ ആശംസകള്‍

Updated: Thursday, October 22, 2020, 08:46 [IST]

നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തിന് രമേഷ് പിഷാരടി നൽകിയ ആശംസ പോസ്റ്റിന്റെ പുകിലൊന്ന് തീരുന്നതേ ഉള്ളു . അപ്പോഴേക്കും ആണ്  മറ്റൊരു പിറന്നാള്‍ ആശംസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ക്യാപ്ഷന്‍സ് കിംഗ് പിഷാരടി. ഇന്ന് നടന്‍ ജോജു ജോര്‍ജിന്റെ ജന്മദിനമാണ്. ജോജുവിനെ കെട്ടിപ്പിടിച്ച്‌ കിടക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് പിഷാരടി ജന്മദിനാശംസകള്‍ നേര്‍ന്നത്.


കടിച്ചാല്‍ പൊട്ടാത്ത വാക്കുകൾ ഇംഗ്ലീഷ് ഡിക്ഷണറി മൊത്തം തപ്പിയാണ് കഴിഞ്ഞദിവസം പൃഥ്വിരാജിനുള്ള പിറന്നാൾ ആശംസ രമേഷ് പിഷാരടി പോസ്റ്റ് ചെയ്തത് .