ഉറക്കം ലഭിക്കുന്നില്ലേ? ഇത് കുടിച്ചാൽ മതി നിങ്ങൾക്ക് സുഖനിദ്ര ലഭിക്കാൻ !!!

Updated: Monday, September 14, 2020, 20:43 [IST]

എന്തൊക്കെ ചെയ്തിട്ടും നല്ല ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ. നല്ല ഉറക്കം നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ശാരീരിക മാനസീക ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം മൂലമോ അല്ലെങ്കിൽ ചില അസുഖങ്ങൾ മൂലമോ നിങ്ങൾക്ക് സുഖ നിദ്ര ലഭിച്ചെന്ന് വരില്ല.

 

 എന്നാൽ നിങ്ങളിൽ പലരും ഉറക്ക ഗുളികകളെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ പാനീയം ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും കുടിക്കണം.  ഇതിനായി നിങ്ങൾക്ക് വേണ്ടത് കുറച്ച് സവാളയുടെ തൊലി മാത്രമാണ്. കേൾക്കുമ്പോൾ സംശയം തോന്നിയ്ക്കാം. സവാളയുടെ തോൽ ഒരു പാത്രത്തിൽ ഇടുക.

 

ഇതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക. നിറം മാറുന്നത് വരെ ഇത് തിളപ്പിക്കണം. ഇതിലേയ്ക്ക് ശർക്കരയോ അല്ലെങ്കിൽ കൽക്കണ്ടമോ ചേർക്കാം. പഞ്ചസാര ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു മുൻപ് ഇത് കുടിക്കൂ... സുഖ നിദ്ര നിങ്ങൾ ലഭിക്കും.