വാപ്പച്ചിക്ക് പിന്നാൾ ആശംസകളുമായി ദുൽക്കർ സൽമാൻ... ഒപ്പം ആരാധകരും!!!

Updated: Monday, September 7, 2020, 14:41 [IST]

മലയാളം സിനിമാ പ്രേമകളുടെ ലിസ്റ്റിലെ ഏറ്റവും പ്രിയപ്പെട്ടതാരമായ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്തംബർ ഏഴിന്. തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളും ആരാധകരും. മമ്മൂട്ടിയുടെ മകൻ സൂപ്പർസ്റ്റാർ ദുൽക്കർ സൽമാനും വാപ്പച്ചിയ്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ആശംസ അർപ്പിച്ചത്. ദുൽക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

 

'' എന്റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ! എനിയ്ക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കവുമുള്ള മനുഷ്യൻ. എനിക്ക് എന്ത് കാര്യത്തിനും ഓടി എത്താവുന്ന ആൾ. എന്റെ കാര്യങ്ങൾ കേട്ട് എന്നെ സമാധാനിപ്പിക്കുന്ന ആൾ. അങ്ങാണ് എന്റെ സമാധാനം. അങ്ങേയുടെ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കൻ ഞാൻ ശ്രമിക്കുന്നുണ്ട്. അങ്ങയോടൊപ്പം ഈ സമയം ലഭിക്കുന്നത് ഭാഗ്യമാണ്. എന്റെ മകൾ മറിയത്തിനൊപ്പം അങ്ങയെ കാണുന്നതും സന്തോഷം ഉണ്ടാക്കുന്നു.  പിറന്നാൾ ആശംസകൾ പാ.... അങ്ങ് ഇങ്ങനെ ചെറുപ്പമായി വരും തോറും വരും തലമുറയെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക. ഞങ്ങൾ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു.'

 

  ഇതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് ആശംസകൾ അർപ്പിച്ചിട്ടുള്ളത്. നേരത്തേയും മമ്മൂട്ടിയെ കുറിച്ച് ദുൽക്കർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതിയിരുന്നു. ആ കുറിപ്പുകളും ആരാധകർ ഏറ്റടുത്തിട്ടുണ്ടായിരുന്നു. നിരവധി സംസ്ഥാന ദേശീയ അവാർഡ് ജേതാവായ മമ്മൂട്ടി ഇന്ത്യൻ സിനിമാ ലോകത്തിന് ഒരു മുതൽകൂട്ട്തന്നെയാണ്. സ്റ്റൈലിലും ഫിറ്റ്‌നസ്സിലും ഒരു പോലെ ശ്രദ്ധനൽകുന്ന ആളാണ് മമ്മൂട്ടി. ഈ അടുത്തിടെ അദ്ദേഹം പോസ്റ്റ് ചെയ്ത വർക്കൗട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ തരങ്കമാണ് ഉണ്ടാക്കിയത്. ഷൈലോക്കാണ് അവസാനമായി തീയറ്റർ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കണ്ണും കണ്ണും കൊള്ളയടിത്താൻ ആണ് ദുൽക്കർ സൽമാന്റെ അവസാനം തീയറ്റർ റിലീസ് ചെയ്ത ചിത്രം. ദുൽക്കർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി താരമായും ദുൽക്കർ എത്തുന്നുണ്ട്.