അന്ന് മോഹന്‍ലാല്‍ അങ്കിൾ ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറഞ്ഞു; തുറന്നടിച്ച് എസ്തർ അനിൽ
Updated: Monday, November 9, 2020, 12:32 [IST]

ആരാധകർ കാത്തിരിയ്ക്കുന്ന ദൃശ്യം 2 ചിത്രീകരണത്തിനിടെ താന്‍ നേരിട്ട എറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി എസ്തര് അനിൽ . സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെയ്ക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറഞ്ഞു.
പക്ഷെ, ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാല്‍ താന്‍ മൊത്തം കഥയും പറഞ്ഞു കൊടുക്കുമായിരുന്നു എസ്തര് പറയുന്നു.
അത്തരത്തിലുണ്ടായ ഒരനുഭവവും നടി പങ്കുവെച്ചു . ഒരു ദിവസം ദൃശ്യം 2 നിര്‍മ്മാതാവിന്റെ മകന് സെറ്റില്‍ വന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
എന്നാലപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. തുടര്‍ന്ന് നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു. എസ്തർ പറയുന്നു.
