പെണ്ണുകാണാൻ വന്ന 32 പേരും പറ്റില്ലെന്ന് പറഞ്ഞു... ഒടുവിൽ എന്റെ ആളെ ഞാൻ തന്നെ കണ്ടെത്തി പോസ്റ്റ് വൈറൽ.. !!!

Updated: Tuesday, September 15, 2020, 12:47 [IST]

ഒരാളുടെ സൗന്ദര്യം അയാളുടെ ബാഹ്യരൂപത്തിലാണോ? ഈ ചോദ്യങ്ങൾ മിക്കപ്പോഴും ഉയർന്നു വരുന്നതാണ്. ചിലർ അതിനെ അനുകൂലിച്ചും ചിലർ അതിനെ പ്രതികൂലിച്ചും മറുപടി നൽകാറുണ്ട്. അത്തരക്കാർക്ക് മുൻപിൽ തന്റെ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചതിന്റേയും ചങ്കുറപ്പിന്റേയും കഥപറയുകയാണ് ഒരു പെൺകുട്ടി. ജീവിതത്തിൽ താൻ നേരിട്ട് ദുരനുഭവങ്ങളെ കുറിച്ചാണ് പോസ്റ്റ്. ഉയരം കുറഞ്ഞ സ്ത്രീ വിവാഹ സ്വപ്‌നം കാണാൻ പാടില്ലെന്ന മനസ്ഥിതി ഉള്ളവർക്ക് തന്റെ ജീവിതം കൊണ്ട് തന്നെ മറുപടി പറഞ്ഞാണ് ഈ കുറിപ്പ് വൈറൽ ആകുന്നത്. തനിക്ക് ചേർന്ന പങ്കാളിയെ കണ്ടെത്തിയ കഥ ലോകത്തോട് പറഞ്ഞത് ഹ്യൂമൺസ് ഓഫ് ബോംബെ എന്ന ഫെയ്ബുക്ക് പേജിലൂടെയാണ്.

 

പോസ്റ്റ് ഇങ്ങനെ: എന്ത് രൂപമാണിത്. നീ സർക്കസിൽ നിന്നും വരുന്നതാണോ എന്നാണ് ആറാം വയസ്സില് കേട്ട പരിഹാസം. അതുപോലെ മനസ്സ് നീറിച്ച നൂറുനൂറു പരിഹാസങ്ങളാണ് കൾക്കേണ്ടിവന്നത്. ഭയമായിരുന്നു സ്‌കൂളിൽ പോകാൻ. പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട്. സഹികെട്ട് അധ്യാപകരുടേയും കുടുംബത്തിന്റേയും മുൻപിലും കരഞ്ഞിട്ടുണ്ട്. എന്റെ വീട്ടുകാർക്കും ഉയരം കുറവായിരുന്നു. ഞാൻ കരയുന്നത് കണ്ട് അത് അവരുടെ തെറ്റാണെന്ന് വിചാരിച്ച് അവരും കരഞ്ഞു. കൗമാരം കടന്നപ്പോഴും പരിഹാസത്തിനു ഒട്ടും കുറവില്ലായിരുന്നു. ആര് വരും തന്നെ വിവാഹംകഴിക്കാൻ എന്ന ചോദ്യം ഉയർന്നു. എന്റെ പ്രിയസുഹൃത്തിനെ ഇഷ്ടമായിരുന്നു. അക്കാര്യം അവനോട് പറഞ്ഞപ്പോൾ വീട്ടുകാർ അത് അംഗീകരിക്കില്ലെന്നായിരുന്നു മറുപടി.

 

വിവാഹ പ്രായം എത്തിയപ്പോൾ എനിക്ക് പറ്റിയ ആളെ അച്ഛൻ അന്വേഷിക്കാൻ തുടങ്ങി. 32 പേർ എന്നെ വന്നു കണ്ടു 25 പേർ പറ്റില്ലെന്ന് പറഞ്ഞു.സമ്മതം മൂളിയവർ എന്റെ ശരീരപ്രകൃതി ഇങ്ങനെ ആയുതുകൊണ്ട് നിരവധി വിട്ടുവീഴ്ചകൾ ചെയ്യണമെന്നും പറഞ്ഞു. പണമുണ്ടായിരുന്നു എങ്കിൽ ഇത്തരം ഒരു പെണ്ണിനെ കെട്ടില്ലെന്ന് പറഞ്ഞവരും ഉണ്ട്. വിവാഹം ആലോചിക്കുന്നതിൽ നിന്ന് അച്ഛനെ പിൻതിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു. നമുക്ക് നമ്മൾ മാത്രം മതിയെന്നും അച്ഛനെ പറഞ്ഞ് മനസിലാക്കി. ഞാൻ എന്റെ ജോലിയിൽ കഠിനമായി അധ്വാനിക്കാൻ ആരംഭിച്ചു. വൈകല്യം ബാധിച്ചവർക്കു വേണ്ടിയുള്ള ചാരിറ്റി പ്രവർത്തനത്തിൽ സജ്ജീവമാകാനും തുടങ്ങി. ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത് അപ്പോഴാണ്.

 

പകുതി അന്ധനായ ഒരാളെ ഞാൻ പരിചയപ്പെട്ടു. ചെറിയ കൈകാലുകളാണ് തനിയ്ക്ക് ഉള്ളതെന്ന് പറഞ്ഞപ്പോൾ.. നിനക്ക് അത് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അന്ന്മുതൽ വൈകല്യങ്ങൾക്കപ്പുറം നല്ലൊരു വ്യക്തിത്വം തനിക്ക് ഉണ്ടെന്ന് താൻ മനസിലാക്കി. വൈകാതെ ഞാൻ മാർക്കിനെ പരിചയപ്പെട്ടു.  ഞങ്ങൾ സംസാരിക്കുവാനും ബാഡ്മിന്റൺ കളിയും തുടങ്ങി. പിന്നീട് എഴുത്തിലും ഞങ്ങൾ പങ്കാളികളായി. ഇന്ന് എന്റെ മനസ്സറിഞ്ഞ, ശരീരത്തിനക്കാൾ മനസ്സിനെ സ്‌നേഹിച്ച ഒരാളുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ ദയാലുവും വിദ്യാസമ്പന്നനുമായ ഓരാളെയാണ് ഞാൻ തിരഞ്ഞെടുത്തത്.