മിന്നാമിനുങ്ങിനെ തവള വിഴുങ്ങിയാൽ എന്ത് സംഭവിക്കും??? [വീഡിയോ വൈറൽ]

Updated: Saturday, September 12, 2020, 14:07 [IST]

മനുഷ്യരുടെത് മാത്രമല്ല പ്രാണികളുടെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തവളകൾ ഏത് പ്രാണികളേയും ഭക്ഷിക്കുമെന്ന് നമുക്കറിയാം. എന്നാൽ ഈ വിഡിയോയിൽ ഒരു തവള വിഴുങ്ങിയത് ഒരു മിന്നാമിനുങ്ങിനെയാണ്. 14 സെക്കന്റുള്ള ഈ വീഡിയോ നിരവധി ആളുകളാണ് കണ്ടത്. ചുമരിൽ പറ്റിപിടിച്ചിരിക്കുന്ന തവളയുടെ വയറ്റിൽ നിന്ന്ഒരു വെളിച്ചം പുറത്തേയ്ക്ക് കാണുന്നതാണ് വീഡിയോ.

 

തവള ഒരു മിന്നാമിനുങ്ങിനെ വിഴുങ്ങിയതുമൂലമാണ് ഇത്തരത്തിൽ വെളിച്ചം വന്നെതെന്നാണ് കണ്ടെത്തൽ. നേച്ച്യുർ ഈസ് ലിറ്റ് എന്ന ട്വിറ്റർ പേജിലാണ് ഈ വൈറൽ വീഡിയോ വന്നിട്ടുള്ളത്. മിന്നാമിനുങ്ങിനെ തവള ഭക്ഷിച്ചാൽ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.  ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കാണുകയും, ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉള്ളിൽ നിന്ന് വരുന്ന പ്രകാശത്തെ തടയാൻ ആർക്കുമാവില്ല എന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. തവളയെ പിടിക്കാനായി സിഗ്നൽ കാണിച്ചു കൊടുക്കുകയാണ് മിന്നാമിനുങ്ങ് എന്നും വിമാനത്തിന്റെ ബീക്കൺ ലൈറ്റ് പോലെയാണ് കാണാനെന്നും മറ്റുമായി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.