വീട്ടിലെ നായ്ക്കളെ നോക്കാൻ ആളെ വേണം..ചോറും കൈനിറയെ കാശും തരാമെന്ന് ​ഗോപീ സുന്ദർ

Updated: Thursday, November 5, 2020, 16:46 [IST]

തന്റെ വീട്ടിലെ നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച്‌ സംഗീത സംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദർ പുതിയ ആവശ്യം  അറിയിച്ചത്.

 നല്ല കാര്യക്ഷമതയുള്ള കഠിനാദ്ധ്വാനികളായ ആളുകളെയാണ് ക്ഷണിക്കുന്നത് എന്നും നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു അടിയന്തരമായിട്ടുള്ള ആവശ്യമാണെന്നും നിയമനം ഉടനടി ആയിരിക്കുമെന്നും പറഞ്ഞ ഗോപി സുന്ദർ വിശദാംശങ്ങൾക്കായി ബന്ധപ്പെടാൻ housekeepingatgs@gmail.com എന്ന ഇ-മെയിൽ ഐ ഡിയും നൽകിയിട്ടുണ്ട് താരം.

 ഇതൊന്നും മനസ്സിലാക്കാതെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ തമാശയുമായി എത്തിയവരോട് ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടൻ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, ഇതിനും ഗോപി സുന്ദർ കൃത്യമായി മറുപടി നൽകി. നിങ്ങളാരും ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കിൽ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാം’ – ഏതായാലും കമന്റ് ബോക്സിൽ തമാശയുമായി എത്തിയ ആൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടി വൈറലായി കഴിയ്ഞ്ഞു.

 

 

 

 

 

Latest Articles