ഒരു മാസ് ചിത്രത്തിനായുള്ള തയ്യാറെടുപ്പ്, ഗ്രേസ് ആന്റണി- നിവിന്‍ ജോഡി തകര്‍ക്കുമെന്ന് മലയാളികള്‍

Updated: Saturday, December 5, 2020, 11:40 [IST]

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളെ ഞെട്ടിച്ച ഗ്രേസ് ആന്റണി നിവിനൊപ്പം ചേര്‍ന്നാല്‍ എങ്ങനെയിരിക്കും. അടുത്ത മാസ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്ടുപേരും. ഗ്രേസ് ആന്റണിയുടെയും നിവിന്‍ പോളിയുടെയും കിടിലം ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. മോഡേണ്‍ ലുക്കിലെത്തിയ ഗ്രേസ് ആന്റണിയാണ് ഇവിടെ താരം.

 

ഇത് നമ്മുടെ ഷമ്മിയുടെ ഭാര്യയായ സിമി മോളാണോ എന്ന് തോന്നിപ്പോകാം. കൂളിങ് ഗ്ലാസൊക്കെ വെച്ച് മുടിയൊക്കെ ഷോര്‍ട്ടാക്കി കിടിലം മേക്കോവര്‍ തന്നെ. കനകം കാമിനി കലഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.  

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)